Join Whatsapp Group. Join now!

വിഷ്ണു നമ്പീശന്‍ സ്മാരക അധ്യാപക അവാര്‍ഡ് ചന്ദ്രന്‍ മുട്ടത്ത് ഏറ്റുവാങ്ങി

സ്വാതന്ത്ര്യ സമര സേനാനി വിഷ്ണുനമ്പീശന്റെ പേരില്‍ സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപക എഴുത്തുകാര്‍ക്കുള്ള അവാര്‍ഡ് ഫോക് ലോര്‍ എഴുത്തുകാരന്‍ Kerala, News, Vishnu Nambissan memorial award distributed to Chandran Muttath
നീലേശ്വരം: (my.kasargodvartha.com 12.09.2018) സ്വാതന്ത്ര്യ സമര സേനാനി വിഷ്ണുനമ്പീശന്റെ പേരില്‍ സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപക എഴുത്തുകാര്‍ക്കുള്ള അവാര്‍ഡ് ഫോക് ലോര്‍ എഴുത്തുകാരന്‍ ചന്ദ്രന്‍ മുട്ടത്ത് ഏറ്റുവാങ്ങി. ചരിത്രകാരന്‍ ഡോ.എം.ജി.എസ്. നാരായണന്റെ അവതാരികയോടെ രചിച്ച സുഭാഷ് ചന്ദ്ര ബോസിന്റെ മരണ രഹസ്യം എന്ന അന്വേഷണാത്മക പഠന ഗ്രന്ഥത്തിനാണ് അവാര്‍ഡ്.

പത്തായിരത്തൊന്നു രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ അവാര്‍ഡ് നീലേശ്വരം 'സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് സമ്മാനിച്ചു. അധ്യാപകരായ ഡോ. മിനി, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മല്‍കുമാര്‍ കാടകം, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.പി. വേണുഗോപാലന്‍ എന്നിവരെ കേരള കേന്ദ്ര പരീക്ഷ കട്രോളര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ പൊന്നാടയും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു.

സാക്ഷരതാ പ്രവര്‍ത്തകരായ ഇ. രാധ, വിന്‍സന്റ് ഓടക്കല്‍, മുതിര്‍ന്ന അധ്യാപകരായ കെ കുഞ്ഞമ്പു നമ്പ്യാര്‍, വി.വി. നാരായണന്‍, വി.വി. കുഞ്ഞിക്കൃഷണന്‍, പി.കെ. ഗോപാലകൃഷ്ണന്‍ എന്നിവരെയും ആദരിച്ചു. പാടാച്ചേരി അമ്പുഞ്ഞി, ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ടി.എം. സുരേന്ദ്രനാഥ്, ഇ.വി. അമൃതദായി എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Vishnu Nambissan memorial award distributed to Chandran Muttath
  < !- START disable copy paste -->

Post a Comment