Join Whatsapp Group. Join now!

മുഗു ബാങ്ക് തട്ടിപ്പ്; ആക്ഷന്‍ കമ്മിറ്റിയും മാര്‍ച്ച് നടത്തി

മുഗു ബാങ്ക് തട്ടിപ്പില്‍ പങ്കാളികളായവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട കോടതി നിര്‍ദേശം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും മാര്‍ച്ച് Kerala, News, Mugu Bank corruption; Action committee march conducted
സീതാംഗോളി: (my.kasargodvartha.com 25.09.2018) മുഗു ബാങ്ക് തട്ടിപ്പില്‍ പങ്കാളികളായവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട കോടതി നിര്‍ദേശം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം യൂത്ത് ലീഗും മാര്‍ച്ച് നടത്തിയിരുന്നു. അരിയപ്പാടി പോസ്റ്റ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ചു. പള്ളം ബ്രാഞ്ചിലേക്കാണ് മാര്‍ച്ച് നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

മുഗു ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും കേസെടുക്കാത്തത് ആരോപണ വിധേയരെ സംരക്ഷിക്കാനാണെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. അഴിമതിക്കാര്‍ക്കെതിരെ നടപടി വേണമെന്ന് രാജീവ് വിചാര്‍ വേദി പ്രസിഡന്റ് ഒ.എം. റഷീദ് ആവശ്യപ്പെട്ടു. വന്‍ അഴിമതി നടന്നുവെന്ന് വ്യക്തമായ റിപ്പോര്‍ട്ട് വന്നിട്ടും ജീവനക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. പ്രദേശത്തെ നിര്‍ധനരും നിരാലംബരുമായ ആളുകളാണ് ഇരകളിലധികവും. ശരിയായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അര്‍ഹമായ നടപടിയെടുക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ കെ മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ കെ പി എം റഫീഖ് ഉറുമി, ട്രഷറര്‍ റഹീം മുഗു, സി മുഹമ്മദ്, അഷ്റഫ് മുഗു തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Mugu Bank corruption; Action committee march conducted
  < !- START disable copy paste -->

Post a Comment