Join Whatsapp Group. Join now!

മലയാള മണ്ണില്‍ മലയാളത്തിനു വേണ്ടിയുള്ള സമരം നാണക്കേട്: ഇ ചന്ദ്രശേഖരന്‍ നായര്‍

ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനത്ത് മലയാളഭാഷക്ക് വേണ്ടി സമരം ചെയ്യേണ്ടി വരുന്നത് ഭരണകൂടത്തിന് നാണക്കേടാണെന്ന് റിട്ട. ആര്‍ഡിഒയും മനുഷ്യാവകാശ Kerala, News, Manjeshwaram AEO Office Dharna for Malayalam,
ഉപ്പള: (my.kasargodvartha.com 05.08.2018) ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനത്ത് മലയാളഭാഷക്ക് വേണ്ടി സമരം ചെയ്യേണ്ടി വരുന്നത് ഭരണകൂടത്തിന് നാണക്കേടാണെന്ന് റിട്ട. ആര്‍ഡിഒയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം എഇഒ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്നഡ അറിയാത്തതിന്റെ പേരില്‍ സ്ഥലം മാറി വന്ന മലയാളിയായ അധ്യാപകന്റെ നിയമനത്തിനെതിരിലും ഇവിടെ പ്രതിഷേധം നടക്കുന്നു. ഇത് മറ്റൊരു സംസ്ഥാനത്ത് ഒരിക്കലും നടക്കാത്തതാണ്. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് എല്ലാ ഭാഷകളേയും സ്‌നേഹിക്കുന്ന പാരമ്പര്യമാണുള്ളത്. മഞ്ചേശ്വരം ഉപജില്ലയില്‍ മാത്രം മലയാളം ഇല്ലാത്ത 53 വിദ്യാലയങ്ങള്‍ ഉണ്ടെന്ന വസ്തുത കേരളീയ മനസുകളെ നെമ്പരപ്പെടുത്തുന്നതാണെന്ന് ധര്‍ണ അഭിപ്രായപ്പെട്ടു.

എം കെ അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിനായകന്‍ സ്വാഗതം ആശംസിച്ചു. കുട്ടിയാനം മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം ചെര്‍ക്കള, കെ എസ് ഫക്രീദ്ദീന്‍, രമണന്‍ മാസ്റ്റര്‍, അബ്ബാസ് ഒണന്ത, സത്യന്‍ സി ഉപ്പള, സത്താര്‍ ഹാജി, മഹമൂദ് മുട്ടം, ഹമദ് കോസ്‌മോസ്, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, യു എ ഖാദര്‍, അബ്ദുല്‍ നസീര്‍ പെര്‍ള, പഞ്ചായത്തംഗം മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മൊയ്തീനബ്ബ പാവൂര്‍ നന്ദി പറഞ്ഞു.



Keywords: Kerala, News, Manjeshwaram AEO Office Dharna for Malayalam, 

Post a Comment