Join Whatsapp Group. Join now!

ഉപ്പളയില്‍ പാവപ്പെട്ടവര്‍ക്കടക്കം ഉപകാരപ്പെടുന്ന രീതിയില്‍ ഫ്രീസര്‍ സംവിധാനമൊരുക്കി

ഉപ്പളയില്‍ പാവപ്പെട്ടവര്‍ക്കടക്കം ഉപകാരപ്പെടുന്ന രീതിയില്‍ ഫ്രീസര്‍ സംവിധാനമൊരുക്കി. നിലവില്‍ മംഗല്‍പാടി ആശുപത്രിയിലെ ഫ്രീസറാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍Kerala, News, Freezer for Ambulance handed over
ഉപ്പള: (my.kasargodvartha.com 18.07.2018) ഉപ്പളയില്‍ പാവപ്പെട്ടവര്‍ക്കടക്കം ഉപകാരപ്പെടുന്ന രീതിയില്‍ ഫ്രീസര്‍ സംവിധാനമൊരുക്കി. നിലവില്‍ മംഗല്‍പാടി ആശുപത്രിയിലെ ഫ്രീസറാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത്. പലപ്പോഴും കൂടുതല്‍ സമയം മൃതദേഹങ്ങള്‍ വെക്കാന്‍ സൗകര്യമില്ലാതെ ജനങ്ങള്‍ പ്രയാസമനുഭവിക്കുന്നത് കണക്കിലെടുത്ത് കാസര്‍കോട് ജില്ലാ ആംബുലന്‍സ് ഓണര്‍സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ അസ്ലം കുഞ്ചത്തൂരിന് ആംബുലന്‍സ് ഫ്രീസര്‍ അനുവദിച്ചു. ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ് നിര്‍വ്വഹിച്ചു.

പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഫ്രീസര്‍ സംവിധാനം പ്രയോജനപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മൊബൈല്‍ ഫ്രീസര്‍ സംവിധാനമായതിനാല്‍ എവിടെയും കൊണ്ടുപോകാന്‍ സാധിക്കുന്ന രീതിയിലാണ് സൗകര്യം ഏര്‍പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ടി.എം ചാരിറ്റബിള്‍ ട്രസ്റ്റും ഉദ്യാവാര്‍ ജംഗ്ഷന്‍ ഗയ്‌സും സംയുക്തമായി മംഗളൂരു കെ എം സി ആശുപത്രിയുടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു.

കുഞ്ചത്തൂര്‍ ജി എല്‍ പി സ്‌കൂളില്‍ നടന്ന രക്ത ദാന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ് ഹാജിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അഹ് മദ് ഗോവ, സൈഫുല്ല തങ്ങള്‍, ഷാഫി ചെങ്കള, ബദ് റുദ്ദീന്‍ സന്തോഷ് നഗര്‍, ഹമീദ് ഹോസങ്കടി, യു എച്ച് അബ്ദുര്‍ റഹ് മാന്‍, സക്കരിയ ഉദ്യാവര്‍, റഫീഖ് ഉദ്യാവര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ഉദ്യാവര്‍ എന്നിവര്‍ പ്രസംഗിച്ചു.  ബഷീര്‍ ആരോ സ്വാഗതവും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അബ്ദുല്ല ഗുഡ്ഡഗേരി നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Freezer for Ambulance handed over
  < !- START disable copy paste -->

Post a Comment