Join Whatsapp Group. Join now!

ചട്ടഞ്ചാല്‍ ക്ലിനികെയര്‍ ഡയബറ്റിക് സെന്റര്‍ ഉദ്ഘാടനവും സൗജന്യ പ്രമേഹ ദന്തരോഗ പരിശോധനാ ക്യാമ്പും ശനിയാഴ്ച

ചട്ടഞ്ചാല്‍ ക്ലിനികെയര്‍ ഡയബറ്റിക് സെന്റര്‍ ഉദ്ഘാടനവും സൗജന്യ പ്രമേഹ ദന്തരോഗ പരിശോധനാ ക്യാമ്പും ശനിയാഴ്ച നടക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍ Kerala, News, Clinicare Diabetic Center inauguration on Saturday
കാസര്‍കോട്: (my.kasargodvartha.com 13.07.2018) ചട്ടഞ്ചാല്‍ ക്ലിനികെയര്‍ ഡയബറ്റിക് സെന്റര്‍ ഉദ്ഘാടനവും സൗജന്യ പ്രമേഹ ദന്തരോഗ പരിശോധനാ ക്യാമ്പും ശനിയാഴ്ച നടക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാനഗര്‍ ജനമൈത്രി പോലീസുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പ് രാവിലെ 8.30ന് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍ ചെക്കപ്പ്, ഹിമോഗ്ലോബിന്‍ നിര്‍ണയം, രക്തസമ്മര്‍ദ പരിശോധന, ബ്ലഡ് ഗ്രൂപ്പ് പരിശോധന എന്നിവ സൗജന്യമായി നല്‍കും. ആരോഗ്യ പരിശോധനയ്ക്ക് വരുമ്പോള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ ഭക്ഷണം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ക്യാമ്പില്‍ പ്രമേഹ രോഗ വിഭാഗവും, ദന്തരോഗ വിഭാഗവും പ്രത്യേകം കൗണ്ടറുകള്‍ തുറക്കും. ആയിരം രൂപ വിലവരുന്ന രക്തപരിശോധനയും പ്രമേഹ രോഗം നാഡികളെ ബാധിക്കുന്നത് കണ്ടു പിടിക്കുന്നതിനുള്ള ബയോതെസിയോ മെട്രിക് പരിശോധനയും സൗജന്യമായി ചെയ്തു കൊടുക്കും. പ്രശസ്ത പ്രമേഹ രോഗ വിദഗ്ദ്ധന്‍ ഡോ. മൊയ്തീന്‍ കുഞ്ഞി, ദന്തല്‍ ഡോക്ടര്‍മാരായ ഡോ. ഇഷിത, ഡോ. റമീസ, ഡോ. നിമ്യ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കും.

പൊതുജനാരോഗ്യം ലക്ഷ്യമാക്കിയുള്ള ഈ ക്യാമ്പില്‍ സാമൂഹ്യ -സാംസ്‌കാരിക- രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. ഡയബറ്റിക് സെന്റര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ നിര്‍വ്വഹിക്കും.

പരിശോധനാ ക്യാമ്പ് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും രോഗികളെ ആരോഗ്യവാന്മാരാക്കുകയും രോഗം വരാതിരിക്കാനും മുന്‍ കരുതലിനുള്ള ബോധവത്കരണവുമാണ് ക്ലിനികെയര്‍ ലക്ഷ്യമിടുന്നതെന്നും ക്ലിനിക്ക് മാനേജിംഗ് ഡയറക്ടര്‍ കെ.എച്ച് അഹ് മദ് പറഞ്ഞു. വരും കാലങ്ങളില്‍ കൂടുതല്‍ സൗജന്യ ചികിത്സാ പാക്കേജുകള്‍ പരിചയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മൊയ്തീന്‍ കുഞ്ഞി, എം.പി.വി അബ്ദുല്‍ മുനീര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ മുഹമ്മദ് നൗഷാദ്, അബ്ദുര്‍ റഊഫ് കുണിയ എന്നിവരും സംബന്ധിച്ചു.

WATCH VIDEO


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Clinicare Diabetic Center inauguration on Saturday

Post a Comment