Join Whatsapp Group. Join now!

മംഗല്‍പാടി സി.എച്ച്.സി പ്രശ്‌നത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് മൈനോറിറ്റി കോണ്‍ഗ്രസ്

മംഗല്‍പാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ രോഗിയോട് അപമര്യാദയായി Kerala, News, Kasaragod, Mangalapady, Minority congress on Mangalpady CHC.
മംഗല്‍പാടി: (my.kasargodvartha.com 05.06.2018) മംഗല്‍പാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ രോഗിയോട് അപമര്യാദയായി ജീവനക്കാര്‍ പെരുമാറിയ പ്രശ്‌നത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധം ആടിനെ പട്ടിയാക്കുന്ന വിധത്തിലാവരുതെന്ന് മംഗല്‍പാടി മണ്ഡലം മൈനോറിറ്റി കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Kerala, News, Kasaragod, Mangalapady, Minority congress on Mangalpady CHC.

പ്രശ്‌നങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആളുകളെ ഒഴിവാക്കി രാഷ്ട്രീയം നോക്കി നടപടികളുമായി മുന്നോട്ടു പോകുന്നത് അപമാനകരമാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ കീഴിലാണ് ആരോഗ്യ കേന്ദ്രമെങ്കിലും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ് നിലവില്‍ നോക്കി നടത്തുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിനും, ബ്ലോക്ക് പഞ്ചായത്തിനും കൂട്ടുത്തരവാദിത്തമുള്ള ആശുപത്രിയിലെ ജീവനക്കാരുടെ അപമര്യാദപരമായ പെരുമാറ്റത്തിന് പരസ്പരം വാര്‍ത്താ സമ്മേളനം നടത്തി ചെളിവാരി എറിയാതെ രമ്യമായ പ്രശ്‌ന പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഒ.എം. റഷീദ്, ഹുസൈന്‍ കുബണൂര്‍, ഹനീഫ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Mangalapady, Minority congress on Mangalpady CHC.

Post a Comment