Join Whatsapp Group. Join now!

മീത്തല്‍ മാങ്ങാട് 'വികെയര്‍ കൈതാങ്ങ്' മൂന്നാം വര്‍ഷ പദ്ധതിക്ക് തുടക്കമായി

ജീവകാരുണ്യ സാംസ്‌കാരിക മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മീത്തല്‍ മാങ്ങാട് വികെയറിന്റെ റമദാന്‍ റിലീഫ് ഏകോപന പദ്ധതിയായ 'വികെയര്‍ കൈതാങ്ങ്' Kerala, News, Meethal Mangad We Care Ramadan Relief project Inaugurated
ഉദുമ: (my.kasargodvartha.com 12.06.2018) ജീവകാരുണ്യ സാംസ്‌കാരിക മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മീത്തല്‍ മാങ്ങാട് വികെയറിന്റെ റമദാന്‍ റിലീഫ് ഏകോപന പദ്ധതിയായ 'വികെയര്‍ കൈതാങ്ങ്' മൂന്നാം വര്‍ഷത്തിലേക്ക്. പുതിയ പദ്ധതികളുടെ ഉദ്ഘാടനം കൂളിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് അഹ് മദലി സഖാഫി നിര്‍വ്വഹിച്ചു.

റമദാന്‍ റിലീഫ് ഏകോപിപ്പിച്ച് അര്‍ഹരെ തിരഞ്ഞെടുക്കുകയും അവരിലേക്ക് റിലീഫ് രഹസ്യാത്മകമായി നേരിട്ടെത്തിക്കുന്നതാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സംഘടിപ്പിച്ച് വരുന്ന 'വികെയര്‍ കൈതാങ്ങ്' പദ്ധതി. ഈ വര്‍ഷവും ഇത് നടപ്പില്‍ വരുത്താനാണ് വികെയറിന്റെ തീരുമാനം.

കെ.എം.ജെ.എം മീത്തല്‍മാങ്ങാട് പ്രസിഡണ്ട് എം.എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൂളിക്കുന്ന്, ഇ.കെ അബ്ദുല്ല, അബ്ദുല്ല തൊട്ടിയില്‍, സലാം ഗല്‍ദാരി തുടങ്ങിയവര്‍ സംബന്ധിച്ചു. വികെയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗം എം.കെ.എം മീത്തല്‍മാങ്ങാട് സ്വാഗതവും സാദിഖ് ബാവിക്കര നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Meethal Mangad We Care Ramadan Relief project Inaugurated
  < !- START disable copy paste -->

Post a Comment