Join Whatsapp Group. Join now!

അപകട ഭീഷണിയുയര്‍ത്തി റോഡിലേക്ക് ചാഞ്ഞ് വൈദ്യുതി പോസ്റ്റ്

അപകട ഭീഷണിയുയര്‍ത്തി റോഡിലേക്ക് ചാഞ്ഞ് വൈദ്യുതി പോസ്റ്റ്. തളങ്കര തെരുവത്താണ് അപകടഭീഷണിയുയര്‍ത്തി പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി നൂറുകണക്കിന് Kerala, News, Electric Post in Bad Condition
തളങ്കര: (my.kasargodvartha.com 05.06.2018) അപകട ഭീഷണിയുയര്‍ത്തി റോഡിലേക്ക് ചാഞ്ഞ് വൈദ്യുതി പോസ്റ്റ്. തളങ്കര തെരുവത്താണ് അപകടഭീഷണിയുയര്‍ത്തി പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ നടന്നു പോവുന്ന സ്ഥലത്താണ് ഏതുസമയത്തും വീഴാറായ നിലയില്‍ പോസ്റ്റുള്ളത്.

വൈദ്യുതി മെയിന്‍ ലൈനുകളൊന്നും കടന്നുപോകുന്നില്ലെങ്കിലും സമീപത്തെ കടയിലേറ്റും മറ്റുമുള്ള വൈദ്യുതി വയറുകള്‍ ഈ പോസ്റ്റിലൂടെയാണ് വലിച്ചിരിക്കുന്നത്. കാലവര്‍ഷം കനക്കുന്നതോടെ ശക്തമായ കാറ്റുണ്ടായാല്‍ ഏതു സമയത്തും പോസ്റ്റ് നിലംപൊത്തുമെന്നും അത് വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നുമാണ് നാട്ടുകാരുടെ ഭയം. എത്രയും പെട്ടെന്ന് പോസ്റ്റ് മാറ്റി സ്ഥാപിക്കുകയോ എടുത്തുകളയുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Electric Post in Bad Condition
  < !- START disable copy paste -->

Post a Comment