Join Whatsapp Group. Join now!

മുഫീദ് ഹുദവി: വിസ്മയിപ്പിച്ച വ്യക്തിത്വം

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തായലങ്ങാടിയില്‍ വെച്ചുണ്ടായ അപകടത്തില്‍ സാരമായ പരിക്ക് പറ്റുകയും ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്ത Kerala, Article, Remembrance of Mufeed Hudawi
അനുസ്മരണം/ നൗഷാദ് അഹ് മദ് ചാല

(my.kasargodvartha.com 09.05.2018) കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തായലങ്ങാടിയില്‍ വെച്ചുണ്ടായ അപകടത്തില്‍ സാരമായ പരിക്ക് പറ്റുകയും ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്ത ചാലയിലെ മുഫീദ് ഹുദവിയുടെ വിയോഗം വലിയ ആഘാതമാണ് കുടുംബത്തിനും നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസി സുഹൃത്തുക്കള്‍ക്കും ഉണ്ടാക്കിയത്. പെട്ടെന്നുള്ള മരണം വിശ്വസിക്കാനാവാതെ സങ്കടകടലില്‍ അകപ്പെട്ടിരിക്കുകയാണ് എല്ലാവരും.

മുഫീദിന്റെ കുട്ടിക്കാലം മുതലുള്ള ജീവിതം പ്രചോദനവും, ഏവര്‍ക്കും മാതൃകയാക്കാവുന്നതുമായിരുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുകയും കൂടെ നില്‍ക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു. ഒരു പ്രശ്നത്തിലും, അനാവശ്യ കാര്യത്തിലും ഇടപെടാത്ത അനുഗ്രഹീത പെരുമാറ്റത്തിനുടമയായിരുന്നു. എല്ലാവരോടും ചിരിച്ചു കൊണ്ട് സൗഹാര്‍ദപരമായാണ് പെരുമാറിയിരുന്നത്. കഷ്ടപ്പാട് നിറഞ്ഞ കുട്ടിക്കാലത്ത് കഴിയുന്ന ജോലികള്‍ ചെയ്ത് മാതാപിതാക്കളെയും കുടുംബത്തെയും സഹായിച്ചുകൊണ്ട് പഠിച്ചു വളര്‍ന്ന മുഫീദ് നാട്ടുകാര്‍ക്ക് ഒരു വിസ്മയം തന്നെയായിരുന്നു.

തളങ്കര മാലിക് ദീനാര്‍ അക്കാദമിയില്‍ നിന്ന് ഹുദവി ബിരുദം നേടിയ ശേഷം തന്റെ പ്രവര്‍ത്തന മണ്ഡലം തിരഞ്ഞെടുത്തത് താന്‍ സ്നേഹിക്കുന്ന തന്നെ ഏറെ സ്നേഹിക്കുന്ന സ്വന്തം നാട്ടിലെ സ്വന്തം മഹല്ലില്‍ തന്നെയായിരുന്നു. ബെദിര സ്‌കൂളില്‍ അധ്യാപകനായും മദ്രസയില്‍ ഉസ്താദായും കര്‍മ്മ മണ്ഡലത്തില്‍ തിളങ്ങി നിന്ന മുഫീദ് ഹുദവി, വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനായി മാറി.

ചെറു പ്രായത്തില്‍ തന്നെ ഉന്നതങ്ങളില്‍ എത്തിയിട്ടും, വ്യക്തിത്വം കൂടുതല്‍ ഉന്നതമാകുകയും നിഷ്‌കളങ്കമാവുകയുമാണ് ചെയ്തത്. നല്ല ആളുകളെ ദൈവം നേരത്തെ വിളിക്കും എന്ന പഴമക്കാരുടെ വാക്ക് എത്ര അര്‍ത്ഥവത്താണ് എന്ന് ചിന്തിച്ചു പോകുന്നു. പെട്ടെന്നുള്ള മരണം വിശ്വസിക്കാനാവാതെ, അവന്റെ പാരത്രിക ലോകം ഉന്നതമാകട്ടെ എന്ന പ്രാര്‍ത്ഥനയില്‍ കഴിയുകയാണ് കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും.

Keywords: Kerala, Article, Remembrance of Mufeed Hudawi
  < !- START disable copy paste -->

Post a Comment