Join Whatsapp Group. Join now!

മസ്ജിദ് ആഇശ ഉദ്ഘാടനം ചെയ്തു

ഉപ്പള കുക്കാരില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ആഇശ മസ്ജിദ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം Kerala, News, Masjid, Inaugurated, Abbasali Shihab Thangal, Ayisha Masjid, Masjid Ayisha inaugurated
ഉപ്പള: (my.kasargodvartha.com 08.05.2018) ഉപ്പള കുക്കാരില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ആഇശ മസ്ജിദ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അതോടൊപ്പം പ്രമുഖ വ്യവസായി അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റ് സമൂഹ നന്മ ലക്ഷ്യം വെച്ച് തുടങ്ങുന്ന അയ്ഷാല്‍ ഫൗണ്ടേഷനും സമര്‍പിച്ചു.

Masjid Ayisha inaugurated, Kerala, News, Masjid, Inaugurated, Abbasali Shihab Thangal, Ayisha Masjid,

പ്രാര്‍ത്ഥനക്ക് കുമ്പോല്‍ മുക്താര്‍ തങ്ങള്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. എം പി അബ്ദുല്‍ സമദ് സമദാനി അയ്ഷാല്‍ ഫൗണ്ടേഷന്‍ സമര്‍പ്പണം ചെയ്തു. പള്ളികള്‍ ആരാധനകള്‍ കൊണ്ട് നിറയുക. മറ്റുള്ള ഏതൊരു കാര്യങ്ങള്‍ക്കും ഉപയോഗിക്കാതിരിക്കുക. കത്വ സംഭവം ഇന്ത്യക്ക് ലജ്ജിക്കേണ്ട അവസ്ഥയാണുണ്ടായത്. പള്ളിയില്‍ നേര്‍ച്ചകള്‍ കഴിയുമ്പോള്‍ നാടിന്
ഉത്സവമായി കാണണം. ഐക്യത്തോടും സൗഹാര്‍ദ്ധത്തോടും കൂടി കാണേണ്ട നാടാണ് നമ്മുടെ ഇന്ത്യയെന്നും വര്‍ഗീയത പിച്ചി ചീന്താന്‍ ആരെയും അനുവദിക്കില്ലെന്നും എം പി അബ്ദുല്‍ സമദ് സമദാനി പറഞ്ഞു.


Masjid Ayisha inaugurated, Kerala, News, Masjid, Inaugurated, Abbasali Shihab Thangal, Ayisha Masjid,


പരിപാടിയില്‍ എം എ കാസിം മുസ്ലിയാര്‍, അബുല്‍ അക്രം മുഹമ്മദ് മുസ്ലിയാര്‍, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, മൗലാനാ ഫക്റുദ്ദീന്‍ റസ്വി, അബ്ദുല്‍ ഹമീദ് മദനി, സയ്യദ് അലവി തങ്ങള്‍ ഉപ്പള ഗേറ്റ്, ഹനീഫ് നിസാമി, ടി എ മൂസ, യു കെ യൂസഫ്, പി കെ മൂസ ഹാജി, ലണ്ടന്‍ മുഹമ്മദ് ഹാജി, ഷാഹുല്‍ ഹമീദ്, ബഹ്റൈന്‍ മുഹമ്മദ്, അബ്ദുല്ല മാളിക, മഹ് മൂദ് കുക്കാര്‍, അബൂ തമാം എന്നിവര്‍ സംബന്ധിച്ചു. എ കെ എം അഷ്റഫ് സ്വാഗതവും നാസിര്‍ കോഹിനൂര്‍ നന്ദിയും പറഞ്ഞു.

Masjid Ayisha inaugurated, Kerala, News, Masjid, Inaugurated, Abbasali Shihab Thangal, Ayisha Masjid,


Masjid Ayisha inaugurated, Kerala, News, Masjid, Inaugurated, Abbasali Shihab Thangal, Ayisha Masjid,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Masjid Ayisha inaugurated, Kerala, News, Masjid, Inaugurated, Abbasali Shihab Thangal, Ayisha Masjid,

Post a Comment