Join Whatsapp Group. Join now!

അല്‍ ഹുസ്‌നാ ഷീ അക്കാദമി ഒന്നാം വാര്‍ഷികവും മഹാ സമ്മേളനവും 49 വനിതാ പണ്ഡിതകള്‍ക്ക് സാഖിയ ബിരുദദാനവും 24ന്

ഉളിയത്തടുക്ക അല്‍ഹുസ്‌ന ഷീ അക്കാദമി ഒന്നാം വാര്‍ഷിക മഹാസമ്മേളനവും വനിതാ പണ്ഡിതകള്‍ക്ക് സാഖിയ ബിരുദദാനവും 24ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താKerala, News, Al Husna She Academy 1st anniversary celebration on 24th
കാസര്‍കോട്: (my.kasargodvartha.com 22.05.2018) ഉളിയത്തടുക്ക അല്‍ഹുസ്‌ന ഷീ അക്കാദമി ഒന്നാം വാര്‍ഷിക മഹാസമ്മേളനവും വനിതാ പണ്ഡിതകള്‍ക്ക് സാഖിയ ബിരുദദാനവും 24ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉളിയത്തടുക്ക സണ്‍ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ യു.പി.എസ് ജലാലുദ്ദീന്‍ അല്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷത വഹിക്കും. മുഹമ്മദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സമാപന സമ്മേളനവും ഉദ്ഘാടനവും സനദ് ദാനവും നിര്‍വ്വഹിക്കും. സുലൈമാന്‍ സഖാഫി ദേശാംകുളം അബ്ദത്ത് ബാഖവി എന്നിവര്‍ പ്രഭാഷണം നടത്തും.

സാഖിയ വൊക്കേഷന്‍ ക്യാമ്പ് പൂര്‍ത്തിയാക്കിയ 145 വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നിര്‍വ്വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ക്യാമ്പ്, ഹാപ്പി ഫാമിലി മീറ്റ്, ഖത്തം ദുആ സ്വലാത്ത് സമര്‍പണം. ഉദ്‌ബോധനം, അവാര്‍ഡ് ദാനം, തസ്‌കിയ സ്റ്റുന്‍ഡ്‌സ് മീറ്റ്, ബുര്‍ദാസ്വാദനം, സമാപന കൂട്ടുപ്രാര്‍ത്ഥനയും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി, മന്‍സൂര്‍ മൗലവി മൊഗ്രാല്‍ പുത്തൂര്‍, മുനീര്‍ അഹ് മദ് സഅദി നെല്ലിക്കുന്ന്, ഇബ്രാഹിം ദേളിവളപ്പ്, ഇബ്രാഹിം സഖാഫി വിദ്യാനഗര്‍, ഹുസൈന്‍ മുക്താര്‍ നഈമി നെക്രാജെ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,  Al Husna She Academy 1st anniversary celebration on 24th < !- START disable copy paste -->

Post a Comment