Join Whatsapp Group. Join now!

മാധ്യമ വാര്‍ത്തകള്‍ അധികൃതരുടെ കണ്ണ് തുറപ്പിച്ചു; തുരുമ്പെടുത്ത് നശിച്ച ട്രാന്‍സ്‌ഫോര്‍മര്‍ ചൊവ്വാഴ്ച മാറ്റി സ്ഥാപിക്കും, വൈദ്യുതി നിയന്ത്രണം ഏര്‍പെടുത്തി

മാധ്യമ വാര്‍ത്തകള്‍ അധികാരികളുടെ കണ്ണ് തുറപ്പിച്ചു. തളങ്കര തെരുവത്ത് കോയാസ് ലൈനില്‍ തുരുമ്പെടുത്ത് നശിച്ച ട്രാന്‍സ്‌ഫോര്‍മര്‍ ചൊവ്വാഴ്ച മാറ്റി സ്ഥാപിക്കും. ഇതിന്റെ ഭാഗമായിKerala, News, Transformer will Reinstall in Koyas Lane
തളങ്കര: (my.kasargodvartha.com 30.04.2018) മാധ്യമ വാര്‍ത്തകള്‍ അധികൃതരുടെ കണ്ണ് തുറപ്പിച്ചു. തളങ്കര തെരുവത്ത് കോയാസ് ലൈനില്‍ തുരുമ്പെടുത്ത് നശിച്ച ട്രാന്‍സ്‌ഫോര്‍മര്‍ ചൊവ്വാഴ്ച മാറ്റി സ്ഥാപിക്കും. ഇതിന്റെ ഭാഗമായി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെയും തെരുവത്ത് ഭാഗങ്ങളില്‍ ഭാഗിഗമായും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.

കോയാസ് ലൈനില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ കാടുപിടിച്ച് തുരുമ്പെടുത്ത് നശിക്കുന്നതുമായി ബന്ധപ്പെട്ട് കാസര്‍കോട് വാര്‍ത്ത ഉള്‍പെടെയുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നത്. ഇതിനു പിന്നാലെയാണ് ട്രാന്‍സ്ഫോര്‍മര്‍ നന്നാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചത്. ട്രാന്‍സ്ഫോര്‍മറിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി നേരത്തെ പല തവണ കൗണ്‍സിലറും മറ്റും അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നന്നാക്കാന്‍ അധികൃതര്‍ കൂട്ടാക്കിയിരുന്നില്ല. ഇതോടെ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. വി.എം മുനീര്‍ കുത്തിയിരിപ്പ് സമരം അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രാന്‍സ്‌ഫോര്‍മര്‍ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയത്.

Related News:
അപകട ഭീഷണിയുയര്‍ത്തി കുട്ടികളുടെ കളി സ്ഥലത്തിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍; കാടുപിടിച്ച് തുരുമ്പെടുത്ത് വീഴാറായിട്ടും നന്നാക്കാന്‍ അധികൃതര്‍ക്ക് മടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,  Transformer will Reinstall in Koyas Lane

Post a Comment