Kerala

Gulf

Chalanam

Obituary

Video News

അഴിമതിക്കെതിരെ ശബ്ദിക്കുന്നവരുടെ വായടപ്പിക്കാനുള്ള നീക്കത്തെ ചെറുക്കും: എന്‍.വൈ.എല്‍

കാസര്‍കോട്: (my.kasargodvartha.com 08.04.2018) അഴിമതിക്കെതിരെയും റോഡു പണികളിലെ അപാകത ചൂണ്ടിക്കാട്ടിയും നാഷണല്‍ യൂത്ത് ലീഗ് നേതാക്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വിളറി പൂണ്ട് നേതാക്കള്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് നിശബ്ദരാക്കാന്‍ നടത്തുന്ന ചില കുബുദ്ധികളുടെ നീക്കത്തെ ചെറുക്കുമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, ജില്ലാ നേതാക്കളായ അഡ്വ. ഷെയ്ഖ് ഹനീഫ്, ഷാഫി സുഹ്രി പടുപ്പ്, ഹനീഫ് പി.എച്ച്, റാഷിദ് ബേക്കല്‍, സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, വി.എന്‍.പി. ഫൈസല്‍, ഇ.എല്‍. നാസര്‍ കൂളിയങ്കാല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഈയിടെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ നടന്ന റോഡ് പണികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ എന്‍.വൈ.എല്‍. പഞ്ചായത്ത് നേതാക്കളെയാണ് കള്ളക്കേസ് നല്‍കി നിശബ്ദരാക്കാന്‍ പഞ്ചായത്ത് ഭരണപക്ഷത്തിന്റെ ഒത്താശയോടെ ചിലര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി എന്‍.വൈ.എല്‍. ജില്ലാ കമ്മിറ്റി രംഗത്തിറങ്ങും. അഴിമതിക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് സന്ധിയില്ലാ സമരം തുടരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

< !- START disable copy paste -->

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive