Join Whatsapp Group. Join now!

സമ്പൂര്‍ണ യൂനാനി ചികിത്സാ കേന്ദ്രം കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു

സമ്പൂര്‍ണ യൂനാനി ചികിത്സാ കേന്ദ്രം കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. പ്രസ് ക്ലബ് ജംഗ്ഷനിലെ പ്രസ്റ്റീഡ് കോംപ്ലെക്‌സിലാണ് മെഡിസിന യൂനാനി വെല്‍നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്Kerala, News, Medicina Unani Wellness Center opened in Kasaragod
കാസര്‍കോട്: (my.kasargodvartha.com 09.04.2018) സമ്പൂര്‍ണ യൂനാനി ചികിത്സാ കേന്ദ്രം കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. പ്രസ് ക്ലബ് ജംഗ്ഷനിലെ പ്രസ്റ്റീഡ് കോംപ്ലെക്‌സിലാണ് മെഡിസിന യൂനാനി വെല്‍നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പത്തു വര്‍ഷത്തിലധികമായി പുതിയ തലമുറയിലെ ശ്രദ്ധേയനായ യൂനാനി ചികിത്സകന്‍ ഡോ. അബ്ദുല്‍ വഹാബിന് കീഴില്‍ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിസിന ഗ്രൂപ്പിന്റെ മൂന്നാമത് ബ്രാഞ്ചാണ് കാസര്‍കോട്ട് പ്രവര്‍ത്തനം ആരംഭിച്ചത്.

നടു വേദന, മുട്ടുവേദന, അസ്ഥി-ഞരമ്പ് സംബന്ധമായ വിട്ടുമാറാത്ത വേദനകള്‍, അലര്‍ജി, ആസ്ത്മ, മൈഗ്രെന്‍, വെള്ളപ്പാണ്ട്, സോറിയാസിസ്, വിവിധയിനം കരള്‍ രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, മദ്യപാനാസക്തി തുടങ്ങിയവക്ക് ഫലപ്രദമായ ചികിത്സയാണ് യുനാനിയിലുള്ളതെന്ന് മെഡിസിന ഗ്രൂപ്പ് എം ഡി യും ചീഫ് ഫിസിഷ്യനുമായ ഡോ. അബ്ദുല്‍ വഹാബ് പറഞ്ഞു. ഡോ. ഫാത്വിമ, ഡോ. മിസ്അബ്, ഡോ. ഹാഫിസ് നബീല്‍ എന്നിവരുടെ സേവനങ്ങളും മെഡിസിനയില്‍ ലഭ്യമാകും.

ഹിജാമ (കൊമ്പ് വെക്കല്‍) ചികിത്സയുടെ  ജില്ലയിലെ അംഗീകൃത കേന്ദ്രമാണിത്. കൂടാതെ കപ്പിങ് തെറാപ്പി, ഫസദ് തെറാപ്പി, വെല്‍നസ് തെറാപ്പി, ബ്യൂട്ടി തെറാപ്പി തുടങ്ങിയ ചികിത്സാ സംവിധാനങ്ങളും മെഡിസിന വെല്‍നസ് സെന്ററില്‍ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങില്‍ കാസര്‍കോട് നഗരസഭാധ്യക്ഷ ബീഫാത്വിമ ഇബ്രാഹിം, ഡോ.സി.ടി സുലൈമാന്‍, ഡോ. മിസ്അബ്, ഡോ. ഹാഫിസ് നബീല്‍, സി.എ റഊഫ് എന്നിവര്‍ സംബന്ധിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ യുനാനി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പും നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Medicina Unani Wellness Center opened in Kasaragod
< !- START disable copy paste -->

Post a Comment