Join Whatsapp Group. Join now!

കാസര്‍കോടിന്റെ സാംസ്‌കാരിക വൈവിധ്യം കാത്ത് സൂക്ഷിക്കുന്നതില്‍ ഇവിടത്തുകാര്‍ എന്നും ജാഗരൂകര്‍: ജമാല്‍ കൊച്ചങ്ങാടി

സൈലന്റ് വാലിയിലെ ജൈവ വൈവിധ്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് കാസര്‍കോട് സാംസ്‌കാരിക വൈവിധ്യമെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഗാനരചയിതാവുമായ Kerala, News, Kasaragod, Culture, Jamal Kochangady, Media Workers, Writers, Cultural Activities, Jamal Kochangady about Cultural activists.
കാസര്‍കോട്: (my.kasargodvartha.com 30.04.2018) സൈലന്റ് വാലിയിലെ ജൈവ വൈവിധ്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് കാസര്‍കോട് സാംസ്‌കാരിക വൈവിധ്യമെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഗാനരചയിതാവുമായ ജമാല്‍ കൊച്ചങ്ങാടി പറഞ്ഞു. ഇവിടുത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അതിനെ സംരക്ഷിക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തളങ്കര മുഹമ്മദ് റഫി സാംസ്‌കാരിക കേന്ദ്രം സ്ഥാപക പ്രസിഡന്റ് എന്‍ എ. സുലൈമാന്‍ അനുസ്മരണച്ചടങ്ങില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ നാലാമത്തെ അവാര്‍ഡ് പ്രൊഫ. ഇബ്രാഹിം ബേവിഞ്ചക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്രാഹിം ബേവിഞ്ച സത്യം തുറന്നു പറഞ്ഞു. അതു കൊണ്ട് പാര്‍ശ്വവത്ക്കരിക്കപ്പെട്ട് പോയതാണെന്നും അല്ലെങ്കില്‍ മലയാളത്തിന്റെ വലിയ വലിയ അവാര്‍ഡുകളെല്ലാം എത്തിച്ചേരേണ്ടതായിരുന്നെന്നും കൊച്ചങ്ങാടി പറഞ്ഞു.

പ്രസിഡന്റ് പി. എസ്. ഹമീദിന്റെ അധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഖാദര്‍ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. എ എസ് മുഹമ്മദ്കുഞ്ഞി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. പി.കെ സത്താര്‍ സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി സി.ടി. അഹമ്മദലി, ടി.ഇ. അബ്ദുല്ല, നാരായണന്‍ പേരിയ, എ.കെ. മൊയ്തീന്‍ കുഞ്ഞി, എന്‍.എ. അബൂബക്കര്‍, സി.എല്‍ ഹമീദ്, വി.വി, പ്രഭാകരന്‍, ടി.എ. ശാഫി, കെ.എം. അബ്ദുര്‍ റഹ് മാന്‍, മുജീബ് അഹ് മദ്, ബി.എസ്. മഹ് മൂദ്, എരിയാല്‍ ശരീഫ് എന്നിവര്‍ സംസാരിച്ചു.

Kerala, News, Kasaragod, Culture, Jamal Kochangady, Media Workers, Writers, Cultural Activities, Jamal Kochangady about Cultural activists.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Culture, Jamal Kochangady, Media Workers, Writers, Cultural Activities, Jamal Kochangady about Cultural activists.

Post a Comment