Join Whatsapp Group. Join now!

ദളിത്- ആദിവാസികളെ ദേശീയതയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ബി.ജെ.പി ശ്രമം: ഹക്കീം കുന്നില്‍

ജനാധിപത്യ ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യ അവകാശങ്ങളും നിയമ പരിരക്ഷയും ഉറപ്പു നല്‍കുന്ന ഭരണഘടന നിലവിലുണ്ടായിട്ടും ഇന്ത്യയിലെ ദളിത്- ആദിവാസി വിഭാഗങ്ങളെ ബി.ജെ.പിയും ആര്‍.എസ് Kerala, News, Kanhangad, Dalidh, Adivasi, BJP, Hakim Kunnil, Politics.
കാഞ്ഞങ്ങാട്: (my.kasargodvartha.com 14.04.2018) ജനാധിപത്യ ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യ അവകാശങ്ങളും നിയമ പരിരക്ഷയും ഉറപ്പു നല്‍കുന്ന ഭരണഘടന നിലവിലുണ്ടായിട്ടും ഇന്ത്യയിലെ ദളിത്- ആദിവാസി വിഭാഗങ്ങളെ ബി.ജെ.പിയും ആര്‍.എസ് എസും സംഘടിതമായി ആക്രമിച്ച് അവരെ ദേശീയ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ നടത്തുന്ന ശ്രമം എന്തു വില കൊടുത്തും ചെറുക്കുമെന്നും ദളിത്-ആദിവാസികളുടെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. ഭരണഘടനാ ശില്‍പി ഡോ. അംബേദ്ക്കറുടെ 127-ാം ജന്മദിന അനുമസ്മരണ സമ്മേളനം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.വി. ബാലകൃഷ്ണന്‍, കെ.പി. മോഹനന്‍, എന്‍.കെ. രത്‌നാകരന്‍, പത്മരാജന്‍ ഐങ്ങോത്ത്, മാത്യൂസ് തെരുവപുഴ, പി.കെ. ചന്ദശേഖരന്‍, നിതീഷ് യാദവ് തുടങ്ങിയവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kanhangad, Dalidh, Adivasi, BJP, Hakim Kunnil, Politics, Hakeem Kunnil against BJP. < !- START disable copy paste -->

Post a Comment