Join Whatsapp Group. Join now!

ഇമാം ശാഫി ഇസ്ലാമിക് അക്കാദമി കുമ്പളയില്‍ സനദ് ദാന മഹാസമ്മേളനം ഒമ്പതിന് തുടങ്ങും

കുമ്പള ബദരിയ നഗറിലെ ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ പത്താം വാര്‍ഷികവുംKasaragod, Kerala, News, Kumbala, Conference, Education, Religion, Imam shafi academy, Sanad, Organising Committee.
കാസര്‍കോട്: (www.kasargodvartha.com 05.04.2018) കുമ്പള ബദരിയ നഗറിലെ ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ പത്താം വാര്‍ഷികവും ഒന്നാം സനദ്ദാന മഹാസമ്മേളനവും ഏപ്രില്‍ ഒമ്പത് മുതല്‍ 15 വരേ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഒമ്പതിന് രാവിലെ ഒമ്പതുണിക്ക് സ്വാഗത സംഘം ട്രഷറര്‍ ഹാജി കെ മുഹമ്മദ് അറബി കുമ്പള പതാക ഉയര്‍ത്തും. രാവിലെ പത്തുമണിക്കാണ് സിയാറത്ത്. വൈകീട്ട് ഏഴുമണിക്ക് ഹൈദരാബാദ് നിസാമിയ യൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പാല്‍ മൗലാനാ മുഫക്കിറുല്‍ ഇസ്ലാം മുഫ്തിഖലീല്‍ അഹ്മദ് ഉദ്ഘാടനം ചെയ്യും. ബി കെ അബ്ദുല്‍ ഖാദര്‍ അല്‍ കാസിമി അധ്യക്ഷത വഹിക്കും. 10ന് രാവിലെ പത്തുമണിക്ക് മഹല്ല് സാരഥി സഭാ സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. വി പി അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിക്കും. പിണങ്ങോട് അബൂബക്കര്‍ സാഹിബ്, അബ്ദുല്‍ മജീദ് ബാഖവി എന്നിവര്‍ വിഷയത്തില്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് വനിതാ മീറ്റ് ഡോ: ശമീമ തന്‍വീര്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് യു കെ മുഹമ്മദ് ഹനീഫ് നിസാമി പ്രഭാഷണം നടത്തും.

Kasaragod, Kerala, News, Kumbala, Conference, Education, Religion, Imam shafi academy, Sanad, Organising Committee. Conference In Imam Shafi Academy Starts On April 9th

11ന് രാവിലെ പത്തുമണിക്ക് കെ എസ് സയ്യിദ് ജഅഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തും. വൈകീട്ട് നാലിന് അഖിലേന്ത്യ ഖവാലി മല്‍സരം. രാത്രി ഒമ്പതിന് സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. 12ന് രാവിലെ പത്തിന് ടീനേജ് ക്ലാസ് മുറി കെ.എസ്.സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ലത്തീഫ് നിസാമി, ബദറുല്‍ മുനീര്‍ അശ്ശാഫി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. രാത്രി ഏഴിന് ഇമാം ശാഫി മൗലീദിന് എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. ശമീര്‍ വാഫി കരുവാരക്കുണ്ട് പ്രഭാഷണം നടത്തും.

13ന് വൈകീട് നാലുമണിക്ക് ഗള്‍ഫ് സമ്മിറ്റ് യഹ്‌യ തളങ്കര ഉദ്ഘാനം ചെയ്യും. ഡോ. നവാസ് അടക്കത്ത്ബയല്‍, അഡ്വ.ഹനീഫ് ഹുദവി ദേലമ്പാടി എന്നിവര്‍ ക്ലാസെടുക്കും. വൈകിട്ട് ഏഴിന് ബുര്‍ദ്ദ മജ്‌ലിസ്. രാത്രി എട്ടിന് മജ്‌ലിന്യന്നൂര്‍ എം എ.ഖാസിം മുസ്‌ല്യാര്‍ നേതൃത്വം നല്‍കും. ഹസന്‍ സഖാഫി പൂക്കോട്ടര്‍ പ്രഭാഷണം നടത്തും. 14ന് രാവിലെ പത്തിന് പണ്ഡിത സംഗമം മംഗലാപുരം ഖാസി ത്വാഖ അഹമദ് മുസല്യാര്‍ ഉദ്ഘാടനം ചെയ്യും. എം പി മുസ്തഫല്‍ ഫൈസി പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് ശാഫി ഗാദറിങ്ങ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ഷീ കാമ്പസ് സമര്‍പ്പണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഹ്മദ് വാഫി കക്കാട് പ്രഭാഷണം നടത്തും. മന്ത്രി ഇ ചന്ദ്രശേഖരന്‍, കര്‍ണാടക മന്ത്രിമാരായ യു ടി ഖാദര്‍, ബി രാമനാഥ് റൈ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

15ന് രാവിലെ പത്തുമണിക്ക് ഇത്തിസാല്‍മീറ്റ് യു എം അബ്ദുല്‍ റഹ്മാന്‍ മുസല്യാര്‍ ഉദ്ഘാടനം ചെയ്യും ഡോ. സാലിം ഫൈസി കൊളത്തൂര്‍ പ്രഭാഷണം നടത്തും. വൈകീട്ട് മൂന്നിന് സ്ഥാന വസ്ത്രവിതരണം. നാലിന് സനദ് ദാന മഹാസമ്മേളനം. 30 ശാഫി യുവ പണ്ഡിതര്‍ക്കും 15 ഹാഫിളുകള്‍ക്കുമുള്ള സനദ് ദാനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ ആലിക്കുട്ടി മുസല്യാര്‍ അധ്യക്ഷത വഹിക്കും. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍ അവാര്‍ഡ് ദാന ചടങ്ങ് നിര്‍വ്വഹിക്കും. എം എ ഖാസിം മുസല്യാര്‍ സനദ് ദാന പ്രഭാഷണം നടത്തും. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം എന്നിവര്‍ പ്രഭാഷണം നടത്തും.

വാര്‍ത്ത സമ്മേളനത്തില്‍ എം.എ.ഖാസിം മുസല്യാര്‍, കെ.എല്‍.അബ്ദുല്‍ ഖാദിര്‍ ഖാസിമി, ഹാജി കെ.മുഹമ്മദ് അറബി, ഡോ.ഫസല്‍ റഹ്മാന്‍, വി - പി .അബ്ദുല്‍ ഖാദര്‍ ഹാജി, സാലൂദ് നിസാമി, സുബൈര്‍ നിസാമി, മൂസ നിസാമി, അബ്ദുല്‍ റഹ്മാന്‍ ഹൈതമി, സലാം വാഫി, സലാം ഫൈസി പേരാല്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kumbala, Conference, Education, Religion, Imam shafi academy, Sanad, Organising Committee. Conference In Imam Shafi Academy Starts On April 9th

Post a Comment