Kerala

Gulf

Chalanam

Obituary

Video News

ത്രിപുരയിലെ വിജയം; ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി

കാഞ്ഞങ്ങാട്: (my.kasargodvartha.com 03.03.2018) ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ആധിപത്യം തകര്‍ത്ത് ബിജെപി വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി. മാവുങ്കാലില്‍ നിന്ന് ആരംഭിച്ച പ്രകടം കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ സമാപിച്ചു.

ബിജെപി ജില്ലാ സെക്രട്ടറി ശോഭന ഏച്ചിക്കാനം, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഇ. കൃഷ്ണന്‍, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത്, സെക്രട്ടറി ബിജി ബാബു, നേതാക്കളായ അജയകുമാര്‍ നെല്ലിക്കാട്ട്, ഗീതാ ബാബുരാജ്, എം. പ്രദീപ് കുമാര്‍, എ.കെ.സുരേഷ്, എന്‍. അശോകന്‍, മനോജ് കോട്ടപ്പാറ, സി.കെ.വത്സന്‍, ഭാസ്‌കരന്‍ ഏച്ചിക്കാനം, കെ.വി. ബാബു തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

< !- START disable copy paste -->

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive