Join Whatsapp Group. Join now!

ടൂറിസം അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

ടൂറിസം അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര ടൂറിസം വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും സംയുക്തമായി ലയണ്‍സ് ക്ലബ് ബേക്കല്‍Kerala, News, Tourism Training program conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 26.03.2018) ടൂറിസം അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര ടൂറിസം വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും സംയുക്തമായി ലയണ്‍സ് ക്ലബ് ബേക്കല്‍ ഫോര്‍ട്ടുമായി സഹകരിച്ചാണ് നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.



200 പേരാണ് ജില്ലയില്‍ നിന്നും ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍മാരാവുന്നത്. കിറ്റ്‌സ് ട്രെയിനര്‍മാരായ വൈശാഖ്, ജയന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അശോകന്‍, അഞ്ജു, മരിയ ഇമ്മാനുവല്‍, അലീന ഫ്രാന്‍സിസ്, ഗൗരി ഗണേഷ് എന്നിവര്‍ നാല് ദിവസത്തെ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ആസിഫലി പാടലടുക്ക, അശോകന്‍, അബ്ദുര്‍ റഹ് മാന്‍, ബഷീര്‍ തൃക്കരിപ്പൂര്‍, ഫൈസല്‍, മോഹന്‍ദാസ്, അഹ് മദ്, ബാലകൃഷ്ണ  വത്സല എന്നിവര്‍ സംസാരിച്ചു.

നാല്  ദിവസമായി ക്യാമ്പില്‍ പങ്കെടുത്ത അമ്പതു പേര്‍ക്കും ദിവസം 300 രൂപയും, ഭക്ഷണവും നല്‍കി. സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് വിതരണം ചെയ്യും. ട്രെയിനിംഗ് പരിപാടി ലയണ്‍ റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ എഞ്ചിനീയര്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ട്രെയിനിംഗിനെ കുറിച്ച് കിറ്റ്‌സ്. ഡയറക്ടര്‍ ബീന വിശദീകരിച്ചു. ലയണ്‍സ് പ്രസിഡണ്ട് എം ബി ഹനീഫ് അധ്യക്ഷത വഹിച്ചു. പി എം നാസര്‍ സ്വാഗതവും സുകുമാരന്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

< !- START disable copy paste -->

Post a Comment