Join Whatsapp Group. Join now!

നന്മയുടെ മരങ്ങളായിരുന്നു ജുനൈദും, അസ്ഹറും: ഡോ. സി.ടി. സുലൈമാന്‍

കഴിഞ്ഞ ദിവസം നാടിനേയും സമൂഹത്തേയും കണ്ണിരിലാഴ്ത്തി വാഹനാപകടത്തില്‍ മരണപ്പെട്ട ജുനൈദും,അസ്ഹും നാടിന്റെ നന്മയുടെ തണല്‍ വിരിച്ച രണ്ട് മരങ്ങളായിരുന്നെന്ന് Kerala, News, Remembrance of Junaid and Azhar
ഉളിയത്തടുക്ക: (my.kasargodvartha.com 09.03.2018) കഴിഞ്ഞ ദിവസം നാടിനേയും സമൂഹത്തേയും കണ്ണിരിലാഴ്ത്തി വാഹനാപകടത്തില്‍ മരണപ്പെട്ട ജുനൈദും,അസ്ഹും നാടിന്റെ നന്മയുടെ തണല്‍ വിരിച്ച രണ്ട് മരങ്ങളായിരുന്നെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി ഡോ.സി.ടി. സുലൈമാന്‍ പറഞ്ഞു. അകാലത്തില്‍ വിടപറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരായ ജുനൈദിന്റെയും, അസ്ഹറിന്റെയും നിര്യാണത്തില്‍ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നാടിന്റെ അനുശോചനം ഉളിയത്തടുക്കയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.ഡി.പി.ഐ. പഞ്ചായത്ത് സെക്രട്ടറി സക്കരിയ മുട്ടത്തോടി സ്വാഗതം പറഞ്ഞു. സക്കരിയ ഉളിയത്തടുക്ക എസ് ഡി പി ഐ മണ്ഡലം ജനറല്‍ സെക്രറ്ററി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് യു സഹദ് ഹാജി, കോന്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മഹ് മൂദ് വട്ടയ്ക്കാട്, സി പി എം ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍, എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, അബ്ദുല്ല സി എച്ച്, ഹനീഫ് മൗലവി (ഉളിയത്തടുക്ക റേഞ്ച് ജമായത്ത് മുഅല്ലിമീന്‍ സെക്രട്ടറി), എസ് വൈ എസ് മണ്ഡലം സെക്രട്ടറി എം എ ഖലീല്‍, പോപ്പുലര്‍ ഫ്രണ്ട് എരിയ സെക്രട്ടറി മഹ് മൂദ് മഞ്ചത്തടുക്ക, സമസ്ത റേഞ്ച് പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ സയ്യദ് പൂക്കോയ തങ്ങള്‍, സിദ്ദീഖ് എസ് പി നഗര്‍, ഫത്താഹ്, ഹാരിസ് എസ് പി നഗര്‍, മുനീര്‍ എ എച്ച്, മുഹമ്മദ് കരീമ്പളം, മരിച്ച ജുനൈദിന്റെ പിതാവ് അബ്ദുല്‍ ലത്വീഫ്, അസ്ഹറിന്റെ പിതാവ് ഉസ്മാന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Keywords: Kerala, News, Remembrance of Junaid and Azhar
< !- START disable copy paste -->

Post a Comment