Join Whatsapp Group. Join now!

ബഹുഭാര്യത്വം, നിക്കാഹ് ഹലാല വിഷയത്തിലുള്ള സുപ്രീം കോടതി നീക്കം ആശങ്കാജനകം: പി ഡി പി

ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവയുടെ സാധുത ചോദ്യം ചെയ്ത് നിഗൂഢ താല്‍പര്യത്തോടെ ബി ജെ പി നേതാക്കള്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചത് Kerala, News, PDP on Supreme courts Intervention
തിരുവനന്തപുരം: (my.kasargodvartha.com 28.03.2018) ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവയുടെ സാധുത ചോദ്യം ചെയ്ത് നിഗൂഢ താല്‍പര്യത്തോടെ ബി ജെ പി നേതാക്കള്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചത് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. കടുത്ത നിബന്ധനകളോടെ ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ അനുവദനീയമായ ഇസ്ലാമിലെ ബഹുഭാര്യത്വ നിയമവും, നിക്കാഹ് ഹലാല എന്ന പേരില്‍ നടത്തുന്ന ദുരാചാരത്തിന്റെ സാധുതയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരേ ഹര്‍ജി തന്നെ ദുരൂഹമാണ്.

കൃത്യമായ നിര്‍വചനങ്ങളോടെ നിഷ്‌കര്‍ഷിച്ച ഇസ്ലാമിക വ്യക്തി നിയമങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ ഇകഴ്ത്താനുദ്ദേശിച്ച നീക്കമാണ് ഇതിന് പിന്നില്‍. ഇക്കാര്യത്തില്‍ രാജ്യത്തെ നീതിപീഠങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ബഹുഭാര്യത്വം സ്വീകരിച്ച് ജീവിക്കുന്ന മുസ്ലിംകളല്ലാത്ത അംഗങ്ങളെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ഭരണം നടത്തുന്ന ബി ജെ പി തന്നെ മുസ്ലിംകളെ സമുദ്ധരിക്കാനെന്ന പേരില്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് പരിഹാസ്യമാണ്. ദളിതുകള്‍ക്കും അവര്‍ണ്ണവിഭാഗങ്ങള്‍ക്കും അയിത്തത്തിന്റെയും അസ്പൃശ്യതയുടെയും പേരില്‍ നിഷേധിക്കപ്പെടുന്ന മൗലീക അവകാശങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്കാണ് ബി ജെ പി നേതൃത്വം മുന്‍ഗണനനല്‍കേണ്ടതെന്ന് ഒര്‍മ്മപ്പെടുത്തുകയാണെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, PDP on Supreme courts Intervention
< !- START disable copy paste -->

Post a Comment