Kerala

Gulf

Chalanam

Obituary

Video News

പി സി എം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

ചെമ്മനാട്:(my.kasargodvartha.com 13/03/2018) പി സി എം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ ചെമ്മനാട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും സ്വര്‍ണ മെഡലും ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ വിതരണം ചെയ്തു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കലാ കായിക സാഹിത്യ രംഗത്ത് മികച്ച വിജയം കൈ വരിച്ച സ്‌കൂളിനെ പ്രസിഡണ്ട് പ്രത്യേകം അഭിനന്ദിച്ചു.

രണ്ടു പതിറ്റാണ്ട് പിന്നിട്ട സ്ഥാപനം കൈ വരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെ
ന്നും ആദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി സി എച്ച് സാജു, കണ്‍വീനര്‍ നൗഷാദ് അലിച്ചേരി, പി ടി എ പ്രസിഡന്റ് അഷ്റഫ് കൈന്താര്‍, മുഹമ്മദ് കുഞ്ഞി കെ എ, അമീര്‍ അലി സി എച്ച്, സമീര്‍ കെ, മുഹ്‌സിന, ഫാത്വിമത്ത് സമീറ, നിഅ്മതുന്നിസ തുടങ്ങിയവര്‍ പ്രസംഗിച്ചു.

News, Kerala, PCM Scolarship, Students, P C M Scholarship Distributed


ഹെഡ്മാസ്റ്റര്‍ വി വി ബാലകൃഷ്ണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത കെ വി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, PCM Scolarship, Students, P C M Scholarship Distributed

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive