Join Whatsapp Group. Join now!

എസ് എസ് എയില്‍ ഏകദിന സെമിനാര്‍- വര്‍ക്ക്‌ഷോപ്പ് നടത്തി

സര്‍വ്വ ശിക്ഷ അഭിയാന്‍ (എസ്.എസ്.എ) കാസര്‍കോട് ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ പ്രവര്‍ത്തിക്കുന്ന എം.ഐ.എസ്. കോര്‍ഡിനേറ്റര്‍മാര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍Kerala, News, One day Seminar and Workshop conducted in SSA
കാസര്‍കോട്: (my.kasargodvartha.com 28.03.2018) സര്‍വ്വ ശിക്ഷ അഭിയാന്‍ (എസ്.എസ്.എ) കാസര്‍കോട് ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ പ്രവര്‍ത്തിക്കുന്ന എം.ഐ.എസ്. കോര്‍ഡിനേറ്റര്‍മാര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള ഏകദിന സെമിനാര്‍-വര്‍ക്ക്‌ഷോപ്പ് നടത്തി. എസ്.എസ്.എയുടെ ജില്ലാ ഓഫീസില്‍ വെച്ചാണ് കാസര്‍കോട്ടെ ഐ.ടി സ്ഥാപനമായ ഫോര്‍ച്ചുണ്‍ ബിറ്റ്സ് പരിപാടി സംഘടിപ്പിച്ചത്.

വിവിധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കി മാറ്റുകയും സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റിന്റെ സാധ്യതകളെയും ഉള്‍പ്പെടുത്തിയായിരുന്നു സെമിനാര്‍. ഫോര്‍ച്ചുണ്‍ ബിറ്റ്സ് സ്ഥാപനത്തിലെ ഐ.ടി. വിദഗ്ദ്ധരായ അബ്ദു നാസിര്‍, മറിയം യു.കെ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. എസ്.എസ്.എ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ പി.പി വേണുഗോപാലന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എം.ഐ.എസ് കോര്‍ഡിനേറ്റര്‍ രജനീഷ് എ.പി സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, One day Seminar and Workshop conducted in SSA
< !- START disable copy paste -->

Post a Comment