Join Whatsapp Group. Join now!

കെ എം സി സി 'ദവ 2018' പദ്ധതി പ്രഖ്യാപിച്ചു

ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ 'ദവ 2018' പദ്ധതി പ്രഖ്യാപിച്ചു. പ്രദേശത്തെ നിര്‍ദ്ധരരായ നിത്യരോഗികള്‍ക്ക് മരുന്നിനുള്ള ആശ്വാസ തുക Gulf, News, KMCC Dawa 2018 project Announced
ദുബൈ: (my.kasargodvartha.com 03.03.2018) ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ 'ദവ 2018' പദ്ധതി പ്രഖ്യാപിച്ചു. പ്രദേശത്തെ നിര്‍ദ്ധരരായ നിത്യരോഗികള്‍ക്ക് മരുന്നിനുള്ള ആശ്വാസ തുക നല്‍കുന്നതാണ് പദ്ധതി. പദ്ധതിയുടെ പ്രഖ്യാപനം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ഉപാധ്യക്ഷന്‍ യഹ് യ തളങ്കര നിര്‍വ്വഹിച്ചു.

മനുഷ്യത്വം മരവിച്ച് കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഇത്തരം പദ്ധതികള്‍ മാതൃകാപരമാണെന്നും, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിത്യരോഗികള്‍ക്ക് മരുന്നിനുള്ള ആശ്വാസ തുക നല്‍കുക എന്നത് ആതുര സേവന രംഗത്ത് നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ കാര്യമാണെന്നും യഹ് യ തളങ്കര അഭിപ്രായപ്പെട്ടു. ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വന്ന ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയെ യഹ് യ തളങ്കര അഭിനന്ദിച്ചു.

സംസ്ഥാന കെഎംസിസി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി ഉപദേശക സമിതി അംഗം അസ്ലം പടിഞ്ഞാര്‍ മുഖ്യാതിഥിയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ഏറ്റവും മഹത്തായ പദ്ധതികളില്‍ ഒന്നാണ് 'ദവ'യെന്നും 2017 ല്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ തുടര്‍ച്ചയായാണ് 2018 ലും 'ദവ 2018' പദ്ധതിയെന്നും അസ്ലം പടിഞ്ഞാര്‍ വ്യക്തമാക്കി. ഇനിയും ഇത്തരം ജനോപകാര പദ്ധതികളുമായി മുമ്പോട്ട് പോകാന്‍ കമ്മിറ്റിക്ക് കഴിയട്ടെയെന്ന് അസ്ലം പടിഞ്ഞാര്‍ ആശംസിച്ചു.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, മണ്ഡലം സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് സലീം ചേരങ്കൈ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മണ്ഡലത്തിനകത്തെ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളിലൊന്നാണ് കാസര്‍കോട്  മുന്‍സിപ്പല്‍ കമ്മിറ്റിയെന്നും ദവ 2018 പോലെ മഹത്തായ പദ്ധതികള്‍ മറ്റ് പഞ്ചായത്തുകളും മാതൃകയാക്കേണ്ടതാണെന്നും യോഗത്തില്‍ സംസാരിച്ച സലാം കന്യപ്പാടിയും നൂറുദ്ദീന്‍ ആറാട്ടുകടവും അഭിപ്രായപ്പെട്ടു.

ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. നവാസ് തുരുത്തി, കബീര്‍ ചേരങ്കൈ, സഫ് വാന്‍ അണങ്കൂര്‍, സിനാന്‍ തൊട്ടാന്‍, ഗഫൂര്‍ ഊദ് എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും സുബൈര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

< !- START disable copy paste -->

Post a Comment