Join Whatsapp Group. Join now!

ജസീമിന്റെ ദുരൂഹ മരണം; അന്വേഷണം ലഹരി മാഫിയകളിലേക്ക് നീളണം: നാഷണല്‍ യൂത്ത് ലീഗ്

ഉദുമ മാങ്ങാട് ജാഫറിന്റെ മകന്‍ ജാസിര്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് റെയില്‍വെ ട്രാക്കില്‍ മൃതദേഹം കാണപ്പെടുകയും ചെയ്ത സംഭവത്തില്‍ Kerala, News, Jasir's death; National Youth league statement
ബേക്കല്‍: (my.kasargodvartha.com 05.03.2018) ഉദുമ മാങ്ങാട് ജാഫറിന്റെ മകന്‍ ജസീം എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് റെയില്‍വെ ട്രാക്കില്‍ മൃതദേഹം കാണപ്പെടുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ പിടിമുറുക്കിയ കഞ്ചാവ് ലഹരി മരുന്ന് മാഫിയകളിലേക്കും നീളണമെന്ന് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളെ പോലും ലഹരി മരുന്നും ആഡംബര വസ്തുക്കളും നല്‍കി ഒപ്പം കൂട്ടി കണ്ണിചേര്‍ക്കുന്ന വന്‍ മാഫിയ സംഘങ്ങള്‍ കാസര്‍കോടും പരിസരത്തും വ്യാപകമാണ്. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാവുമ്പോള്‍ ഉന്നത ഇടപെടലുകള്‍ മൂലം അന്വേഷണം നിലക്കലാണ് പതിവ്. കലോത്സവത്തിനും സെന്റ് ഓഫ് പാര്‍ട്ടിക്കും വിദ്യാര്‍ത്ഥികള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ജില്ലയിലെ പലേടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്ന റാക്കറ്റുകള്‍ സുരക്ഷിതരായി വിലസുന്നത് അംഗീകരിക്കാനാവില്ല. അന്വേഷണം ഊര്‍ജിതമായി നടന്ന് കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാത്ത പക്ഷം നാഷണല്‍ യൂത്ത് ലീഗ് ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

ജസീമിന്റെ മരണത്തിനു പിന്നില്‍ വന്‍ മാഫിയ സംഘങ്ങള്‍ക്ക് പങ്കുണ്ട്. കുട്ടികളെ ഉപയോഗിച്ച് ലഹരി മരുന്ന് വ്യാപാരം നടത്തുന്നവരുടെ ഇടപെടലുകളാണ് മരിച്ചിട്ടും ദിവസങ്ങളോളം മറച്ചു വെക്കാന്‍ കൂട്ടുകാരെ പ്രേരിപ്പിച്ചത്. മാത്രമല്ല ട്രെയിന്‍ തട്ടി മരിച്ച കുട്ടിയുടെ മൃതദേഹം ഓവുചാലില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സമഗ്രമായ അന്വേഷണം നടക്കാത്ത പക്ഷം എന്‍ വൈ എല്ലിന് മാഫിയ സംഘങ്ങളെ  തെരുവില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും നേതാക്കള്‍ അറിയിച്ചു.

ജസീമിന്റെ മരണത്തില്‍ ദുഖാര്‍ത്ഥരായ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും എന്‍ വൈ എല്‍ നേതാക്കളായ റഹീം ബെണ്ടിച്ചാല്‍  ജില്ലാ പ്രസിഡണ്ട് അഡ്വ. ഹനീഫ് ഷെയ്ഖ്, സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ്, ജില്ലാ ട്രഷറര്‍ പി എച്ച് ഹനീഫ് ഹദ്ദാദ്, അബൂബക്കര്‍ പൂച്ചക്കാട്, റാഷിദ് ബേക്കല്‍, അന്‍വര്‍ മങ്ങാടന്‍, സിദ്ദീഖ് ചെങ്കള എന്നിവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Jasir's death; National Youth league statement
< !- START disable copy paste -->

Post a Comment