Join Whatsapp Group. Join now!

ജന വിരുദ്ധനയങ്ങള്‍ക്കും സി.പി.എമ്മിന്റെ കൊലപാതകത്തിനുമെതിരെ യു.ഡി.എഫ് രാപ്പകല്‍ സമരം അഞ്ചിടങ്ങളില്‍

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും, സി.പി.എമ്മിന്റെ അക്രമ, കൊലപാതക രാഷ്ട്രീയത്തിനുമെതിരെ മാര്‍ച്ച് മൂന്നിന് നിയോജക മണ്ഡലങ്ങളില്‍ രാപ്പകല്‍ സമരംKerala, News, UDF Protest against CPM
കാസര്‍കോട്: (my.kasargodvartha.com 23.02.2018) കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും, സി.പി.എമ്മിന്റെ അക്രമ, കൊലപാതക രാഷ്ട്രീയത്തിനുമെതിരെ മാര്‍ച്ച് മൂന്നിന് നിയോജക മണ്ഡലങ്ങളില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കാന്‍ യു.ഡി.എഫ്. ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
വിലക്കയറ്റം കൊണ്ട് കേരള ജനത വീര്‍പ്പു മുട്ടുകയാണ്. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ദനവ് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇരുസര്‍ക്കാറുകളും ജനദ്രോഹ നടപടികളില്‍ മുന്നിലെത്താന്‍ പരസ്പരം മത്സരിക്കുകയാണെന്നും, സി.പിഎം കേരളത്തില്‍ ഭീകരസംഘടനയായി മാറിയിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഉപ്പള, കാസര്‍കോട് റെയില്‍വ്വേ സ്റ്റേഷന്‍ പരിസരം, പെരിയ, കാഞ്ഞങ്ങാട് ടൗണ്‍, തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവടങ്ങളിലാണ് രാപ്പകല്‍ സമരംസംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി നിയോജക മണ്ഡലം കമ്മിറ്റികള്‍ ഫെബ്രുവരി 25, 26, 27 തീയ്യതികളിലായി വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, ഹക്കീം കുന്നില്‍, എ. അബ്ദുര്‍ റഹ് മാന്‍, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, പി.എ. അഷ്‌റഫ് അലി, അഡ്വ. എ. ഗോവിന്ദന്‍നായര്‍, കരിവള്ളൂര്‍ വിജയന്‍, ബി. സുകമാരന്‍, നാഷണല്‍ അബ്ദുല്ല, എ. ഗോവിന്ദന്‍ നായര്‍, ഹരീഷ് നമ്പ്യാര്‍, രാജു കക്കയം, പി.കെ ഫൈസല്‍, എ.എം കടവത്ത്, കരുണ്‍ താപ്പ, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.എ മൂസ, മഞ്ചുനാഥ ആള്‍വ, എം.പി ജാഫര്‍, കരിമ്പില്‍ കൃഷ്ണന്‍, കരീം ചന്തേര എന്നിവര്‍ സംസാരിച്ചു.


Keywords: Kerala, News, UDF Protest against CPM
< !- START disable copy paste -->

Post a Comment