Join Whatsapp Group. Join now!

മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം കാസര്‍കോട് സ്ഥാപിക്കണം: തനിമ

കൊണ്ടോട്ടി മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ ഉപകേന്ദ്രം കKerala, News, Mappila Kala Academy Sub-center should be established in Kasargod
കാസര്‍കോട്: (my.kasargodvartha.com 16.02.2018) കൊണ്ടോട്ടി മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ ഉപകേന്ദ്രം കവി ടി ഉബൈദിന്റെ തട്ടകമായ കാസര്‍കോട്ട് സ്ഥാപിക്കണമെന്നു തനിമ കലാ സാഹിത്യവേദി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മാപ്പിള സാഹിത്യത്തെ മലയാള സംസ്‌കൃതിയുടെ ഭാഗമാക്കിയ ഉബൈദിന്റെ മണ്ണില്‍ മാപ്പിള കല അക്കാദമിയുടെ ഒരു പഠന കേന്ദ്രം വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനു ആവശ്യമായ   നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി, അക്കാദമി ചെയര്‍മാന്‍, സ്ഥലം എം എല്‍ എ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചു.

 Kerala, News, Mappila Kala Academy Sub-center should be established in Kasargod

കെ ജി റസാഖ് അധ്യക്ഷത വഹിച്ചു. പി എസ് ഹമീദ്, അബു തായ്, എ എസ് മുഹമ്മദ്കുഞ്ഞി, എം എച്ച് സീതി, അഡ്വ. ബി എഫ് അബ്ദുര്‍ റഹ് മാന്‍, ബി കെ മുഹമ്മദ്കുഞ്ഞി, അസ്‌റാര്‍ ബി എ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കവി കുരീപ്പുഴ ശ്രീകുമാറിനെതിരേ സംഘപരിവാര്‍ നടത്തിയ അക്രമത്തെ യോഗം അപലപിച്ചു.

Keywords: Kerala, News, Mappila Kala Academy Sub-center should be established in Kasargod 

Post a Comment