Join Whatsapp Group. Join now!

യുവമോര്‍ച്ച കെഎസ്ആര്‍ടിസി ഉപരോധിച്ചു

ഒഴിവുള്ള തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോ ഉപരോധിച്ചു. അതിന്റെ ഭാഗമായിKerala, News, KSRTC Depo protested by Yuvamorcha
കാസര്‍കോട്: (my.kasargodvartha.com 21.02.2018) ഒഴിവുള്ള തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോ ഉപരോധിച്ചു. അതിന്റെ ഭാഗമായി യുവമോര്‍ച്ച നടത്തുന്ന തസ്തിക പിടിച്ചെടുക്കല്‍ സമരം ജില്ലയില്‍ ശക്തമാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.പി. ഹരീഷ് കുമാര്‍ പറഞ്ഞു.

സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എസ് സി പരീക്ഷകളെഴുതി ഉത്തരവ് ലഭിച്ച് നിയമനം കാത്ത് കഴിയുന്ന അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് തിരുത്തുന്നത് വരെ സമരവുമായി യുവമോര്‍ച്ച മുന്നോട്ട് പോകും. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ പലതും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ചില തസ്തികകളില്‍ റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി പിന്‍വാതിലിലൂടെ സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് എനിയും തുടരാന്‍ അനുവദിക്കില്ലെന്ന് ഹരീഷ്‌കുമാര്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ നടന്ന ഉപരോധസമരത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍, വൈസ് പ്രസിഡണ്ടുമാരായ പ്രമീള മജല്‍, സന്തോഷ് ദൈഗോളി, ജനറല്‍ സെക്രട്ടറിമാരായ സുമിത്ത് രാജ് പെര്‍ള, സെക്രട്ടറിമാരായ അഞ്ജു ജോസ്ടി, പ്രദീപ് കൂട്ടക്കനി തുടങ്ങിയവര്‍ പങ്കെടുത്തു.


< !- START disable copy paste -->

Post a Comment