Kerala

Gulf

Chalanam

Obituary

Video News

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡി സോണ്‍ ക്രിക്കറ്റ്: തുടര്‍ച്ചയായ രണ്ടാം തവണയും മാലിക്ദീനാര്‍ ചാമ്പ്യന്മാര്‍

കാസര്‍കോട്: (my.kasargodvartha.com 20.02.2018) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡി സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീതാംഗോളി മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി. ഫൈനല്‍ മത്സരത്തില്‍ കാസര്‍കോട് ഗവ. കോളേജിനെ 26 റണ്‍സിന് പരാജയപ്പെടുത്തിയാണ് മാലിക്ദീനാര്‍ കോളേജ് ജേതാക്കളായത്.

കഴിഞ്ഞ വര്‍ഷവും കണ്ണൂര്‍ യൂണിവേഴ്സിറ്റി ഡി. സോണ്‍ ക്രിക്കറ്റില്‍ മാലിക്ദീനാര്‍ കോളേജായിരുന്നു ചാമ്പ്യന്മാര്‍. നേരത്തെ ഡി. സോണ്‍ ഫുട്ബോളിലും മാലിക്ദീനാര്‍ കോളേജ് ചാമ്പ്യന്മാരായിരുന്നു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ കോളേജിന്റെ അഭിമാനമുയര്‍ത്തിയ ടീമംഗങ്ങളെ മാനേജര്‍ ഷഹബാസ് ഹുസൈന്‍, പ്രിന്‍സിപ്പാള്‍ ബി ഉദയ കുമാര്‍, മറ്റ് അധ്യാപകര്‍ അഭിനന്ദിച്ചു.

Keywords: Kerala, News, Kannur University D Zone Cricket Tournament; Malik Deenar College Champions
< !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive