Kerala

Gulf

Chalanam

Obituary

Video News

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണം; നാഷണല്‍ യൂത്ത് ലീഗ് വിജിലന്‍സിന് പരാതി നല്‍കി

കാസര്‍കോട്:(my.kasargodvartha.com 17/02/2018) മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപിച്ച് നാഷണല്‍ യൂത്ത് ലീഗ് വിജിലന്‍സിന് പരാതി നല്‍കി. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് എരിയാല്‍ ജമാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ റോഡ്, പന്ത്രണ്ടാം വാര്‍ഡ് കെ.കെ പുറം റോഡ്, അഞ്ചാം വാര്‍ഡില്‍പെട്ട ഉജിര്‍ക്കരകുളം നവീകരണം എന്നീ മൂന്ന് പ്രവൃത്തികളില്‍ കൃത്രിമം നടന്നതായി ആരോപിച്ചാണ് കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭാരവാഹികളായ സാദിഖ് കടപ്പുറം, നൗഷാദ് ബളളീര്‍, സത്താര്‍ ചേരങ്കൈ എന്നിവര്‍ പരാതിയില്‍ അഭ്യര്‍ത്ഥിച്ചു.

News, Kerala, Complaint, Vigilance, Mogral puthur, Corruption, Corruption; complaint lodged

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Complaint, Vigilance, Mogral puthur, Corruption, Corruption; complaint lodged

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive