Join Whatsapp Group. Join now!

ജി.വി.എച്ച്.എസ്.എസ് കുണിയയില്‍ ക്ലിനി കെയര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 10 ന്

ക്ലിനി കെയര്‍ ചട്ടഞ്ചാലും ഡിസിസി ലാബും ബേക്കല്‍ ജനമൈത്രി പോലും കുണിയ കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി Kerala, News, Clini Care Free Medical Camp in GVHSS Kuniya on Feb 10th
ചട്ടഞ്ചാല്‍: (my.kasargodvartha.com 08.02.2018) ക്ലിനി കെയര്‍ ചട്ടഞ്ചാലും ഡിസിസി ലാബും ബേക്കല്‍ ജനമൈത്രി പോലും കുണിയ കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 10ന് ശനിയാഴ്ച നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് മെഡിക്കല്‍ ക്യാമ്പ്.

പ്രമേഹ രോഗ വിഭാഗത്തില്‍ ഡോ. മൊയ്തീന്‍ കുഞ്ഞി ഐ.കെ (എംബിബിഎസ്, എം ഡി, പിജിസിഡി (ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി- യുഎസ്എ), ശിശുരോഗ വിഭാഗത്തില്‍ ഡോ. നവീന്‍ കൊവ്വല്‍ (എം ബി ബി എസ്, എം ഡി (പീഡിയാട്രിക്‌സ്), ജനറല്‍ സര്‍ജറിയില്‍ ഡോ. ധനഞ്ജയ് കുമാര്‍ (കെഎംസി മംഗളൂരു) എന്നീ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.

ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്റെ അധ്യക്ഷതയില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്ലിനികെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മൊയ്തീന്‍ കുഞ്ഞി ഐ.കെ, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷാഹിദ റാഷിദ്, കുണിയ ജി.വി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡണ്ട് കെ.എം അബ്ദുല്‍ ഹമീദ്, സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.വി അമീറലി എന്നിവര്‍ സംബന്ധിക്കും. ക്ലിനികെയര്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എച്ച്. അഹ് മദ് സ്വാഗതവും മുനീര്‍ (ഡിസിസി ലാബ്) നന്ദിയും പറയും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനായി 04994 284 449, 8547744449 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Clini Care Free Medical Camp in GVHSS Kuniya on Feb 10th
< !- START disable copy paste -->

Post a Comment