Kerala

Gulf

Chalanam

Obituary

Video News

ജില്ലാ പോലീസ് മേധാവി അരിയപ്പാടി കോളനി സന്ദര്‍ശിച്ച് പരാതി പരിഹാര അദാലത്ത് നടത്തി

കാസര്‍കോട്:(my.kasargodvartha.com 17/02/2018) കാസര്‍കോട് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ അരയപ്പാടി എസ് സി കോളനി സന്ദര്‍ശിച്ച് പരാതി പരിഹാര അദാലത്ത് നടത്തി. മുണ്ട്യത്തുക്ക എസ് സി കോളനി, ബിരിക്കുഞ്ച എസ്. ടി കോളനി എന്നിവിടങ്ങളിലെ കോളനിവാസികളും പരാതിയുമായെത്തി.

വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ മേധാവികള്‍ അദാലത്തില്‍ പങ്കെടുത്തു. അരിയപ്പാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് അരുണ ജെ.ആര്‍ അധ്യക്ഷത വഹിച്ചു. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് പരിപാടിയില്‍ വിശദീകരണം നടത്തി.

News, Kerala, Police, Complaint, Kasaragod, Adalath, Police station, Adalath conducted by District Police chief

എസ് ഐ പ്രശാന്ത് കെ, ബ്ലോക്ക് മെമ്പര്‍ പ്രദീപ് കുമാര്‍, ചെനിയന്‍, വസന്തന്‍, മഞ്ജുള തുടങ്ങിയവര്‍ സംസാരിച്ചു. 100 ഓളം കോളനിവാസികള്‍ പരാതിയുമായി അദാലത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, Complaint, Kasaragod, Adalath, Police station, Adalath conducted by District Police chief

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive