Join Whatsapp Group. Join now!

തെരുവുവിളക്കുകള്‍ കണ്ണുചിമ്മി; കൊയോങ്കര ഇരുട്ടില്‍

തെരുവിളക്കുകള്‍ ഒന്നൊന്നായി കണ്ണുചിമ്മിയതോടെ എടാട്ടുമ്മല്‍, കൊയോങ്കര പ്രദേശം പൂര്‍ണ്ണമായി ഇരുട്ടിലായി. എടാട്ടുമ്മല്‍ കുണിയന്‍ റോഡിലെയും എടാട്ടുമ്മല്‍ കൊയോങ്കരKerala, News, Trikaripur, Street light, Bulb, Night, Street light has been damaged, Kasargod.
തൃക്കരിപ്പൂര്‍: (my.kasargodvartha.com 31.01.2018) തെരുവിളക്കുകള്‍ ഒന്നൊന്നായി കണ്ണുചിമ്മിയതോടെ എടാട്ടുമ്മല്‍, കൊയോങ്കര പ്രദേശം പൂര്‍ണ്ണമായി ഇരുട്ടിലായി. എടാട്ടുമ്മല്‍ കുണിയന്‍ റോഡിലെയും എടാട്ടുമ്മല്‍ കൊയോങ്കര കിഴക്കേക്കര റോഡിലെയും തെരുവു വിളക്കുകളാണ് നാളുകളായി കത്താതിരിക്കുന്നത്. കൊയോങ്കര കിഴക്കേക്കര റോഡില്‍ തെരുവ് വിളക്കിനായി പുതിയ ലൈന്‍ വലിച്ചു വെച്ചിട്ട് കുറെ കാലമായി. നാളിതുവരെയായും തൂണില്‍ ബള്‍ബ് ഘടിപ്പിച്ചു കറന്റ് ചാര്‍ജ് ചെയ്യാന്‍ നടപടി ഉണ്ടായിട്ടില്ല.

Kerala, News, Trikaripur, Street light, Bulb, Night, Street light has been damaged, Kasargod.

റോഡില്‍ പ്രകാശം പരത്താന്‍ കെ എസ് ഇ ബി അധികൃതര്‍ ചെയ്യേണ്ട ജോലികള്‍ നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എടാട്ടുമ്മല്‍ മുതല്‍ ഈ പ്രദേശം വരെയുള്ള റോഡരികില്‍ തെരുവ് വിളക്കുകള്‍ സ്ഥിരമായി കത്തിക്കാന്‍ ജനപ്രതിനിധികള്‍ മുമ്പ് മുന്‍കൈ എടുക്കാറുണ്ട്. കത്താത്ത ബള്‍ബുകള്‍ സ്ഥിരമായി മാറ്റിയിടാറുമുണ്ട്. ഇപ്പോള്‍ ആരെയും കാണാനില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

കവര്‍ച്ചാ സംഘങ്ങള്‍ പെരുകുന്ന ഈ കാലത്ത് രാത്രികാലങ്ങളില്‍ റോഡരികില്‍ വെളിച്ചം ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്. പുലര്‍ച്ചെ പ്രഭാത സവാരി നടത്തുന്ന നിരവധി പേര്‍ക്കും ഇരുട്ട് ഒരു പ്രശ്‌നം തന്നെയാണ്. ഇഴജന്തുക്കളുടെ ശല്യവും ഈ ഭാഗങ്ങളില്‍ വ്യാപകമാണ്. നാട്ടുകാര്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ പരാതി പറഞ്ഞിട്ടും തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം.

Keywords: Kerala, News, Trikaripur, Street light, Bulb, Night, Street light has been damaged, Kasargod.

Post a Comment