Join Whatsapp Group. Join now!

ഓപ്പണ്‍ഹൗസ് ശ്രദ്ധേയമായി

പട്ട്‌ളം കോളനിയില്‍ നടത്തിയ ഓപ്പണ്‍ഹൗസ് പങ്കാളിത്തം കൊണ്ടും, പ്രശ്‌നങ്ങള്‍ Kerala, News, Kasargod, Parappa, Students, Parents, Open house program conducted.
പരപ്പ: (my.kasargodvartha.com 30.01.2018) പട്ട്‌ളം കോളനിയില്‍ നടത്തിയ ഓപ്പണ്‍ഹൗസ് പങ്കാളിത്തം കൊണ്ടും, പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം തേടിയും ശ്രദ്ധേയമായി. ജില്ലാ ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷനും, മാത്തില്‍ ഗുരു ദേവ് കോളജും, ശ്രീ ശങ്കരാചാര്യ യൂണിവേര്‍സിറ്റി പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ നൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ലഹരി വിമുക്ത പട്ട്‌ളം കോളനി സൃഷ്ടിക്കാനും, കുഞ്ഞുങ്ങളുടെ മാനസിക- ശാരീരിക- ലൈംഗിക പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനും യോഗം ഏകകണ്ഠമായി തീരുമാനിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.

Kerala, News, Kasargod, Parappa, Students, Parents, Open house program conducted.

വെളളരിക്കുണ്ട് എസ്.ഐ. ഇ.വി. സുരേന്ദ്രന്‍, ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍, ചൈല്‍ഡ്‌ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ അനീഷ് ജോസ്, ലിഷ .കെ.വി എന്നിവര്‍ ഓപ്പണ്‍ഹൗസിന് നേതൃത്വം നല്‍കി.

എം. ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. പി. കണ്ണന്‍, കാര്‍ത്ത്യായനി(വാര്‍ഡ് മെമ്പര്‍), ആര്യ പ്രസന്നന്‍, അശ്വതി, മിഥുന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. അശ്വതി എം.പി സ്വാഗതവും ഷിഞ്ചു.കെ.വി. നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Parappa, Students, Parents, Open house program conducted.

Post a Comment