Join Whatsapp Group. Join now!

ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ്; ഒഎന്‍ജിസി ജേതാക്കള്‍

വിഎന്‍എ ഇന്‍ഡസ്ട്രിയല്‍ ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഒഎന്‍ജിസി ജേതാക്കളായി. ഫൈനലില്‍ Kerala, News, Kabadi, Kasaragod, Championship, National, Professional, Uduma, Unit, Team.
ഉദുമ: (my.kasargodvartha.com 22.01.2018) വിഎന്‍എ ഇന്‍ഡസ്ട്രിയല്‍ ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഒഎന്‍ജിസി ജേതാക്കളായി. ഫൈനലില്‍ 40-30 ന് എയര്‍ ഇന്ത്യയെയാണ് ഒഎന്‍ജിസി പരാജയപ്പെടുത്തിയത്. ഒഎന്‍ജിസിയിലെ സച്ചിനെ മികച്ച റൈഡറായും ജോഗിന്ദറിനെ മികച്ച ക്യാച്ചറായും തെരഞ്ഞടുത്തു. എയര്‍ഇന്ത്യയിലെ ദീപക് നിവാസ് ഗുഡേയാണ് മികച്ച കളിക്കാരന്‍. ഒന്നാംസ്ഥാനക്കാര്‍ക്ക് രണ്ടുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും സമ്മാനിച്ചു.

അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള, ജില്ലാ കബഡി അസോസിയേഷന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ്, നാസ്‌ക് നാലാംവാതുക്കല്‍, ഏവീസ് ഗ്രൂപ്പ് ഉദുമ എന്നിവര്‍ ചേര്‍ന്നാണ് ദേശീയ ശ്രദ്ധനേടിയ 26 പ്രൊഫഷണല്‍ ടീമുകളെ പങ്കെടുപ്പിച്ച് ഉദുമ പള്ളത്ത് നാലുദിവസത്തെ കബഡി ചാമ്പ്യഷിപ്പ് സംഘടിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kabadi, Kasaragod, Championship, National, Professional, Uduma, Unit, Team, National Kabaddi Championship; ONGC Champions.
< !- START disable copy paste -->

Post a Comment