Join Whatsapp Group. Join now!

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം: മുസ്ലിംലീഗ്

കാസര്‍കോട് ജില്ലയില്‍ ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുകയാണെന്നും നാട്ടില്‍ കൊലയും കൊള്ളയും നിത്യ സംഭവമായി മാറുമ്പോള്‍ പോലീസ് Kerala, News, Kasaragod, Khanhangad, Crime, Iuml, Police
കാഞ്ഞങ്ങാട്: (my.kasargodvartha.com 21.01.2018) കാസര്‍കോട് ജില്ലയില്‍ ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുകയാണെന്നും നാട്ടില്‍ കൊലയും കൊള്ളയും നിത്യ സംഭവമായി മാറുമ്പോള്‍ പോലീസ് കുറ്റവാളികളെ കണ്ടെത്താന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. മാസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ മൂന്ന് വീട്ടമ്മമാരാണ് കൊല ചെയ്യപ്പെട്ടത്.

ഒരു വീട്ടമ്മ ഭാഗ്യം കൊണ്ടാണ് കൊലയാളികളില്‍ നിന്ന് രക്ഷപ്പെട്ടത്. ഒരോ ദിവസവും പുലരുന്നത് ജില്ലയിലെ കൊലപാതകത്തിന്റെയും കവര്‍ച്ചയുടെയും വാര്‍ത്തകളുമായിട്ടാണ്. കൊലപാതക കവര്‍ച്ചാ സംഭവങ്ങളിലെ കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം പോലീസ് ഭരണകക്ഷികളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നത് മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത രീതിയില്‍ ജില്ലയില്‍ ക്രമസമാധാനം തകര്‍ന്ന് കൊണ്ടിരിക്കുന്നു.

ജില്ലയില്‍ ജനങ്ങളാകെ ഭീതിയിലാണ്. ഒറ്റക്ക് താമസിക്കുന്നവരെ തെരഞ്ഞ് പിടിച്ചാണ് കൊലപ്പെടുത്തുന്നത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാവുന്നില്ല. ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുന്ന പോലീസ് ഭരണകക്ഷിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി രഷ്ട്രീയ ലക്ഷ്യത്തോടെ നിരപരാധികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടുക്കുന്ന തിരക്കിലാണ്.
കൊലയും കൊള്ളയും മൂലം ഭീതിയില്‍ കഴിയുന്ന ജനങ്ങളെ സംരക്ഷിക്കാന്‍ അഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും അടിയന്തര നടപടി ഉണ്ടാകണമെന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അകാരണമായി കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശകതമായ സമര പരിപാടികള്‍ക്ക് മുസ്ലിം ലീഗ് നിര്‍ബന്ധിതമാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ., പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ. അബ്ദുല്ല, എസ്.എ.എം. ബഷീര്‍, വി.കെ.പി. ഹമീദലി, എ.ജി.സി. ബഷീര്‍, കെ. മുഹമ്മദ് കുഞ്ഞി, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള  പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Khanhangad, Crime, Iuml, Police, Muslim league on Robberies.
< !- START disable copy paste -->

Post a Comment