Join Whatsapp Group. Join now!

ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശുഷ്‌കാന്തി കൊലപാതക കേസില്‍ പോലീസ് കാണിക്കുന്നില്ല: മെട്രോ മുഹമ്മദ് ഹാജി

മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശുഷ്‌കാന്തി കൊലപാതക കേസില്‍ പോലീസ് കാണിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക Kerala, News, State, Kasaragod, Ajanur, Youth, League, Vice president, Secretary, President, Case, Police, Inauguration, Dream
അജാനൂര്‍: (my.kasargodvartha.com 20.01.2018) മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശുഷ്‌കാന്തി കൊലപാതക കേസില്‍ പോലീസ് കാണിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി. ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി തളര്‍ത്താന്‍ സാധിക്കുമെന്ന ധാരണ വെറും സ്വപ്നമായി അവശേഷിക്കുമെന്നും ഫാസിസം തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാലത്ത് യൂത്ത് ലീഗ് മുന്നോട്ട് വെച്ച മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇഖ്ബാല്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ട പി മുഹമ്മദ് കുഞ്ഞി മാസ്റ്ററെ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ടി ഡി കബീര്‍ ഹാരാര്‍പ്പണം അണിയിച്ചു. ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കെ മുഹമ്മദ് കുഞ്ഞിക് മുബാറക് ഹസൈനാര്‍ ഹാജി ഹാരാര്‍പ്പണം അണിയിച്ചു. കെഎംസിസി ദുബൈ - ഷാര്‍ജ കമ്മിറ്റിയുടെ സ്‌നേഹോപഹാരം മെട്രോ മുഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്ക് നല്‍കി.

Kerala, News, State, Kasaragod, Ajanur, Youth, League, Vice president, Secretary, President, Case, Police, Inauguration, Dream, Metro Muhammad Haji against police.


സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദാത്ത് പ്രമേയ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ മുഖ്യാതിഥിയായിരുന്നു. എം പി ജാഫര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി, തെരുവത്ത് മൂസ ഹാജി, പി എം ഫാറൂഖ്, ഹമീദ് ചേരക്കാടത്ത്, നൗഷാദ് കൊത്തിക്കാല്‍, ശംസുദ്ദീന്‍ കൊളവയല്‍, കെ കെ ബദ്‌റുദ്ദീന്‍, യു വി ഇല്യാസ്, മുഹമ്മദലി പീടികയില്‍, ഫൈസല്‍ ചിത്താരി, ഖുല്‍ബുദ്ദീന്‍ പാലായി, അഫ്‌സല്‍ സി എച്ച്, സി ബി നൗഫല്‍, നസീം മാണിക്കോത്ത്, സന മാണിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. നദീര്‍ കൊത്തിക്കാല്‍ സ്വാഗതവും യു വി അയ്യൂബ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, State, Kasaragod, Ajanur, Youth, League, Vice president, Secretary, President, Case, Police, Inauguration, Dream, Metro Muhammad Haji against police.
< !- START disable copy paste -->

Post a Comment