Kerala

Gulf

Chalanam

Obituary

Video News

മുംബൈയിലെ പഴയകാല വ്യാപാരി നെല്ലിക്കുന്നിലെ യൂസുഫ് ഹീറോ നിര്യാതനായി

കാസര്‍കോട്: (my.kasargodvartha.com 13.01.2018) മുംബൈയിലെ പഴയകാല വ്യാപാരി നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തിന് സമീപം എന്‍ എ ഹൗസില്‍ എന്‍ എ യൂസുഫ് (യൂസുഫ് ഹീറോ-78) നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

പരേതരായ അബൂബക്കര്‍- സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: മൈമൂന, പരേതയായ ആഇശ (മുംബൈ). മക്കള്‍: സാദിഖ്, സാദാത്ത് (ഇരുവരും വ്യാപാരികള്‍, ഗോവ), ഷബ (പൂനെ), അബൂബക്കര്‍ (വിദ്യാര്‍ത്ഥി). മരുമക്കള്‍: ദൈന (മുംബൈ), താഹിറ (ഗോവ), യൂസുഫ് (പൂനെ). ഏക സഹോദരി പരേതയായ ഫാത്വിമ.

ഒരാഴ്ചയോളമായി ഗോവയിലെ മകന്റെ അടുത്തായിരുന്നു താമസം. ഇതിനിടെയാണ് യൂസുഫിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരവധി സുഹൃത് വലയങ്ങള്‍ക്ക് ഉടമയായിരുന്നു യൂസുഫ്. മൃതദേഹം ശനിയാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖബറടക്കം ശനിയാഴ്ച രാത്രി നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Nellikkunnu, Merchant Yousuf Hero Passes away
< !- START disable copy paste -->

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ തളങ്കരയില്‍ ടീ ആന്‍ഡ് ടോക്ക് ജംഗ്ഷന്‍

തളങ്കര: (my.kasargodvartha.com 01.01.2018)  സൗഹൃദം ഊട്ടിയുറപ്പിക്കാനും പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഒത്തുകൂടാനുമായി തളങ്കരയില്‍ ടീ ആന്...

Archive