Join Whatsapp Group. Join now!

'കെ.കെ.പുറം വഴിയുള്ള ഗെയില്‍ പൈപ്പ് ലൈന്‍ ഉപേക്ഷിക്കണം'

അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ചെര്‍ക്കള കെ.കെ.പുറം പ്രദേശത്ത് കൂടെയുള്ള ഗെയില്‍ ഗ്യാസ് Kerala, News, Cherkkala, Kasargod, Janasree Chengala against Gail Pipe line.
ചെര്‍ക്കള: (my.kasargodvartha.com 08.01.2018) അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ചെര്‍ക്കള കെ.കെ.പുറം പ്രദേശത്ത് കൂടെയുള്ള ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ജനശ്രീ ചെങ്കള മണ്ഡലം കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തിയ സെമിനാര്‍ ആവശ്യപ്പെട്ടു. പട്ടിക ജാതി കുടുംബങ്ങള്‍ അടക്കം തുച്ഛമായ ഭൂമിയുള്ള അമ്പതോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ ഭീതിയിലാക്കി കൊണ്ടുള്ളതാണ് അധികൃതരുടെ നടപടി.

Kerala, News, Cherkkala, Kasargod, Janasree Chengala against Gail Pipe line.

ഇത് ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം ചെയര്‍മാന്‍ സി.എച്ച്. വിജയന്‍ അധ്യക്ഷത വഹിച്ചു. ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.വി. ജെയിംസ്, ബി. ഇസ്മാഈല്‍, എം. രാജീവന്‍ നമ്പ്യാര്‍, കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, അച്ചേരി ബാലകൃഷ്ണന്‍, എം. ഭവാനി, സുധീഷ് നമ്പ്യാര്‍, വിനയ കുമാര്‍ അതിര്‍ക്കുഴി, വിനോദ് കുമാര്‍ കെ.കെ. പുറം, മഹേഷ്, ജയപ്രകാശ് പ്രസംഗിച്ചു. സെക്രട്ടറി ഷാഫി ചൂരിപ്പള്ളം സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cherkkala, Kasargod, Janasree Chengala against Gail Pipe line.

Post a Comment