Join Whatsapp Group. Join now!

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: കുരുന്നുകള്‍ പ്രതിഷേധിക്കുന്നു

ചെമ്പരിക്ക - മംഗളൂരു ഖാസിയും പ്രമുഖ പണ്ഡിതനുമായ സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് കോളജ് ക്യാമ്പസുകളും വിദ്യാലയങ്ങKerala, News, PDP, Kasargod, Manjeshawaram, Khazi, Chembirika Khazi death: Protest by students
മഞ്ചേശ്വരം: (www.kasargodvartha.com 20.01.2018) ചെമ്പരിക്ക - മംഗളൂരു ഖാസിയും പ്രമുഖ പണ്ഡിതനുമായ സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് കോളജ് ക്യാമ്പസുകളും വിദ്യാലയങ്ങളും മദ്‌റസകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ അഹ്മ്മദ് മഞ്ചേശ്വരം പറഞ്ഞു. പി ഡി പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ചെമ്പരിക്ക ഖാസി: കുരുന്നുകള്‍ പ്രതിഷേധിക്കുന്നു' എന്ന പരിപാടിയില്‍ മഞ്ചേശ്വരം ദാറുല്‍ ഖുര്‍ആന്‍ കോളജില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഈ കേസിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പോസ്റ്റ് കാര്‍ഡ് ഹാഫിസ് സുബൈര്‍ അഷ്‌റഫില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ റസീന ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. പി ടി യു സി ജില്ലാ സെക്രട്ടറി ഖാദര്‍ ലബ്ബൈക്ക്, പി സി എഫ് മഞ്ചേശ്വരം ജി സി സി പ്രസിഡന്റ് റഹീം ആരിക്കാടി, ഐ എസ് എഫ് ജില്ലാ സെക്രട്ടറി ദനഞ്ജയ് കുമാര്‍, ലത്തീഫ് മഞ്ചേശ്വരം, ഇബ്രാഹിം പാവൂര്‍, കുന്നില്‍ മഹല്ല് പ്രസിഡന്റ് യു കെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, PDP, Kasargod, Manjeshawaram, Khazi, Chembirika Khazi death: Protest by students
< !- START disable copy paste -->

Post a Comment