Join Whatsapp Group. Join now!

ഗ്രീന്‍ സ്റ്റാര്‍ ചെങ്കളയുടെ നൂറിന പരിപാടികളുടെ സമാപനം ഏപ്രിലില്‍ ചെങ്കള ഫെസ്റ്റോടെ, ലോഗോ പ്രകാശനം ചെയ്തു

ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചെങ്കളയുടെ ആഭിമുഖ്യത്തില്‍ നുറ് വേറിട്ടNews, Kerala, Green star, Club, Logo, Released, Press meet,
ചെങ്കള:(my.kasargodvartha.com 23/01/2018) ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചെങ്കളയുടെ ആഭിമുഖ്യത്തില്‍ നുറ് വേറിട്ട പരിപാടികളുമായി ചെങ്കള ഫെസ്റ്റിവല്ലിന് തുടക്കം കുറിച്ചു 2018 ഏപ്രില്‍ അവസാന വാരം വിപുലമായ രീതിയില്‍ ചെങ്കള ഫെസ്റ്റിവലോടെ സമാപിക്കും. ഇതിന്റെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനം, സാമുഹിക പ്രവര്‍ത്തനം, ക്ലീന്‍ ചെങ്കള, ടൂര്‍ണമെന്റുകള്‍, പ്രീമിയര്‍ ലീഗ്, മെഡിക്കല്‍ ക്യാമ്പ്, പ്രവാസി മീറ്റ്, നിതാ മീറ്റ്, പഴയ കാല കായിക ഇനങ്ങള്‍, ജനറേഷന്‍ മീറ്റ്, എന്നിങ്ങനെ വേറിട്ട പരിപാടികള്‍ സംഘടിപ്പിക്കും.

2000ല്‍ രൂപികരിച്ച ഗ്രീന്‍ സ്റ്റാര്‍ ചെങ്കള 18ാം വയസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച ഒരു ക്ലബുകളില്‍ ഒന്നാണ് കൂടാതെ കേരള ക്രിക്കറ്റ് അസേഷോയേഷന്‍ കാസറകോഡ് ജില്ല ലീഗ് മാച്ച് ഡി ഡിവിഷന്‍ 2017 ലെ ചാമ്പ്യന്മാരാണ് ഗ്രീന്‍ സ്റ്റാര്‍ ചെങ്കള , നെഹ്‌റു യുവ കേന്ദ്രയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡുമായും സഹകരിച്ച് വിവിധ പരിപാടികളും

News, Kerala, Green star, Club, Logo, Released, Press meet, 100 item program of Green Star club end on april, logo released

ഗ്രീന്‍ സ്റ്റാര്‍ ചെങ്കള സംഘടിപ്പിക്കാറുണ്ട് 2017 ല്‍ മികച്ച സംഘാടനത്തിനുള്ള അവാര്‍ഡ് ചെങ്കള ഗ്രാമ പഞ്ചായത്തില്‍ നിന്നും ഏറ്റു വാങ്ങി തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രീന്‍ സ്റ്റാര്‍ ചെങ്കള നുറ് ഇന പരിപ്പാടികളുമായി ചെങ്കള ഫെസ്റ്റിവല്ലിന് തുടക്കം കുറിച്ചിരിക്കുകയാണ്

പരിപാടിയുടെ ലോഗോ പ്രകാശനം പ്രസ്സ് ക്ലബ് പ്രസിഡണ്ട് ടി എ ഷാഫി നിര്‍വഹിച്ചു സ്വാഗത സംഘം ചെയര്‍മ്മാന്‍ നൗഷാദ് എം എം, കണ്‍വീനര്‍ നിഷാദ് എ എം, ട്രഷര്‍ സുനൈഫ് എം എ എച്ച്, കോര്‍ഡിനേറ്റര്‍ ജാസിര്‍ ചെങ്കള, ക്ലബ് ജനറല്‍ സെക്രട്ടറി ഖാലിദ് ഷാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 News, Kerala, Green star, Club, Logo, Released, Press meet, 100 item program of Green Star club end on April, logo released

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Green star, Club, Logo, Released, Press meet, 100 item program of Green Star club end on April, logo released

Post a Comment