Join Whatsapp Group. Join now!

സമരത്തിനും നിവേദനത്തിനും ഫലം കണ്ടു; മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ മരുന്നുകളെത്തി

ഒടുവില്‍ സമരത്തിനും നിവേദനത്തിനും ഫലം കണ്ടു. മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ മരുന്നുകളെത്തി Kerala, News, Kumbla, Mogral, Kasargod, Hospital, Medicines available in Mogral Unani hospital, DYFI.
മൊഗ്രാല്‍: (my.kasargodvartha.com 02.12.2017) ഒടുവില്‍ സമരത്തിനും നിവേദനത്തിനും ഫലം കണ്ടു. മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ മരുന്നുകളെത്തി. ഡിവൈഎഫ്‌ഐ മൊഗ്രാല്‍ യൂണിറ്റ് നിരന്തരമായി ഇടപെട്ടതിനെ തുടര്‍ന്നാണ് മൊഗ്രാലിലെ യൂനാനി ആശുപത്രിയില്‍ മരുന്നെത്തിയതെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

കുമ്പള ഗ്രാമപഞ്ചായത് 2016 - 17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എട്ട് ലക്ഷം രൂപ വിനിയോഗിക്കുന്നതില്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവം മൂലമാണ് ഒരു വര്‍ഷത്തിലധികമായി ആശുപത്രിയില്‍ മരുന്നില്ലാതായത്. ഡിവൈഎഫ്‌ഐയുടെ നിരന്തരമായ ഇടപെടലുകളും നിവേദനങ്ങളും ഒക്ടോബര്‍ 23 നു നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ഏറ്റവുമൊടുവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  കെ ടി ജലീലിനു നല്‍കിയ പരാതിയുമാണ് വൈകിയാണെങ്കിലും മരുന്നെത്തിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

Kerala, News, Kumbla, Mogral, Kasargod, Hospital, Medicines available in Mogral Unani hospital, DYFI.

Kerala, News, Kumbla, Mogral, Kasargod, Hospital, Medicines available in Mogral Unani hospital, DYFI.

ആശുപത്രിയില്‍ ആവശ്യത്തിനു മരുന്നെത്തിയതോടെ തുടര്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കു ഇത് ആശ്വാസമായിട്ടുണ്ട്. ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ അസീസ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ്, എം എസ് റിയാസ്, ബഷീര്‍, ആരിഫ്, ഹകീഫ്, ഫാറൂഖ്, ഉറൈസ് എന്നിവര്‍ സംസാരിച്ചു. അര്‍ഷാദ് തവക്കല്‍ സ്വാഗതവും കബീര്‍ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kumbla, Mogral, Kasargod, Hospital, Medicines available in Mogral Unani hospital, DYFI.

Post a Comment