Join Whatsapp Group. Join now!

കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ച 25ന് തുടങ്ങും

ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ച 25ന് തുടങ്ങി 27ന് സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25ന് വൈകുന്നേരം നാലിന് പെര്‍ഡാല മഖാം സിയാറത്തോടെ ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. മഖാം സിയാറത്തിന് കുഞ്ഞിക്കോയ തങ്ങള്‍ നേതൃKerala, News, Kanniyath Usthad Aandunercha will be started on 25th, Death Anniversary.
കാസര്‍കോട്: (my.kasargodvartha.com 22.12.2017) ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ച 25ന് തുടങ്ങി 27ന് സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25ന് വൈകുന്നേരം നാലിന് പെര്‍ഡാല മഖാം സിയാറത്തോടെ ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. മഖാം സിയാറത്തിന് കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വിളംബര റാലി നടക്കും. 5.30ന് സ്വാഗതസംഘം ചെയര്‍മാന്‍ യു എം അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. വൈകുേരം ഏഴിന് കുമ്പോല്‍ സയ്യിദ് കെ എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെര്‍ക്കളം അഹ് മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പള്ളിക്കര ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും. സയ്യിദ് എം എസ് തങ്ങള്‍ മദനി ഓലമുണ്ട കൂട്ടു പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.


26ന് രാവിലെ 9.30 കുടുംബ സംഗമം അഷ്‌റഫ് പള്ളിക്കണ്ടത്തിന്റെ അധ്യക്ഷതയില്‍ സമസ്ത വിദ്യാഭ്യസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. സാലിം ഫൈസി കൊളത്തൂര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ആത്മീയ സംഗമത്തിന് സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ യമാനി നേതൃത്വം നല്‍കും. ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം ഉദ്‌ബോധനം നടത്തും. വൈകുന്നേരം നാലിന് നടക്കുന്ന പ്രവാസി സംഗമം സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കോട്ട അബ്ദുര്‍ റഹ് മാന്‍ ഹാജി അധ്യക്ഷത വഹിക്കും. മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. വൈകുന്നേരം ഏഴിന് മതപ്രഭാഷണം സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ പ്രാര്‍ഥന നടത്തും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി പ്രഭാഷണം നടത്തും. സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ ആയിപ്പുഴ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.


27ന് രാവിലെ 10ന് നടക്കുന്ന പണ്ഡിത സംഗമത്തില്‍ അബ്ദുല്‍ സലാം ദാരിമി ആലംപാടി അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം ടി അബൂബക്കര്‍ ദാരിമി വിഷയാവതരണം നടത്തും. രാത്രി എഴിന് നടക്കുന്ന സമാപന സമ്മേളനം കണ്ണിയത്ത് അക്കാദമി പ്രസിഡന്റ് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര പ്രാര്‍ഥന നടത്തും.

എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട മെട്രോ മുഹമ്മദ് ഹാജിയെ ആദരിക്കും. ചെര്‍ക്കളം അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, സി ടി അഹമ്മദലി, എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ് മാന്‍, യഹ്‌യ തളങ്കര, കല്ലട്ര മാഹിന്‍ ഹാജി, ടി ഇ അബ്ദുല്ല, ലത്തീഫ് ഉപ്പള ഗേറ്റ് സംസാരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, ജനറല്‍ സെക്രട്ടറി ഫസലുര്‍ റഹ് മാന്‍ ദാരിമി, അഷ്‌റഫ് പള്ളക്കണ്ടം, ഹംസത്ത് സഅദി ബോവിക്കാനം, മാഹിന്‍ കോളോട്ട്, പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് സംബന്ധിച്ചു.

Keywords: Kerala, News, Kanniyath Usthad Aandunercha will be started on 25th, Death Anniversary.

Post a Comment