Join Whatsapp Group. Join now!

റോഡിനോടുള്ള അവഗണന; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം

കന്യപ്പാടി മുതല്‍ മുണ്ട്യത്തടുക്ക വരെയുള്ള റോഡിനെ അവഗണിക്കരുതെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീറിന് പരാതി നല്‍കി. ചൈല്‍ഡ് പ്രൊടക്ട്Kerala, News, Bad road; memorandum for District Panchayath President
കാസര്‍കോട്: (my.kasargodvartha.com 13.12.2017) കന്യപ്പാടി മുതല്‍ മുണ്ട്യത്തടുക്ക വരെയുള്ള റോഡിനെ അവഗണിക്കരുതെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീറിന് പരാതി നല്‍കി. ചൈല്‍ഡ് പ്രൊടക്ട് ടീം സംസ്ഥാന ട്രഷറര്‍ ഉമ്മര്‍ പാടലട്ക്കയാണ് ജില്ലാ പഞ്ചയത്ത് പ്രസിഡണ്ടിന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്.

വിദ്യാനഗര്‍ ബി.സി റോഡ് മുതല്‍ മുണ്ട്യത്തടുക്ക വരെ മെക്കാഡം ടാറിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കന്യപ്പാടി മുതല്‍ മുണ്ട്യത്തടുക്ക വരെയുള്ള റോഡിന് ജില്ലാ പഞ്ചയത്ത് ബജറ്റില്‍ പണമില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. വിദ്യാനഗര്‍ ബി.സി റോഡ് മുതല്‍ മുണ്ട്യത്തടുക്ക വരെ പദ്ധതി തുക വകയിരുത്തിയപ്പോള്‍ കന്യപ്പാടി മുണ്ട്യത്തടുക്ക പ്രദേശങ്ങളെ ഒഴിവാക്കിയ നടപടി അംഗീകരിക്കാനാവില്ല. കന്യപ്പാടി മുതല്‍ മുണ്ട്യത്തടുക്ക വരെയുള്ള റോഡിന്റെ വീതി കുറവും ശോചനീയാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Bad road; memorandum for District Panchayath President

Post a Comment