Join Whatsapp Group. Join now!

എസ് ടി യു യൂണിറ്റ് സമ്മേളനങ്ങള്‍ ജനുവരിയില്‍ തുടങ്ങും

സ്വതന്ത്ര തൊഴിലാളി യൂണിയന്റെ 2018 മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ജനുവരിയില്‍ യൂണിറ്റ് സമ്മേളനങ്ങള്‍ നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. Kerala, News, STU unit conferences on January.
കാസര്‍കോട്: (my.kasargodvartha.com 25.11.2017) സ്വതന്ത്ര തൊഴിലാളി യൂണിയന്റെ 2018 മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ജനുവരിയില്‍ യൂണിറ്റ് സമ്മേളനങ്ങള്‍ നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സീതി സാഹിബ് സ്മാരക സംസ്ഥാന സെന്റര്‍ നിര്‍മാണ ഫണ്ട് ബഹുജന പിന്തുണയോടെ വിജയിപ്പിക്കും. നിര്‍മാണ തൊഴിലാളി യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ്് സി എ മുഹമ്മദിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.



കുമ്പള മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ ഭരണസമിതി അംഗങ്ങളെയും സംഘത്തിലെ വോട്ടര്‍മാരെയും യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് എ അഹ് മദ് ഹാജി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അഷ്റഫ് മേല്‍ക്കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.

എന്‍ എ അബ്ദുല്‍ ഖാദര്‍, ബി കെ അബ്ദുസമദ്, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, അബ്ദുര്‍ റഹ് മാന്‍ മേസ്തി, കുഞ്ഞാമദ് കല്ലൂരാവി, ഉമ്മര്‍ അപ്പോളോ, ശംസുദ്ദീന്‍ ആയിറ്റി, ഇബ്രാഹിം പറമ്പത്ത്, ബീഫാത്വിമ്മ ഇബ്രാഹിം, പി ഐ എ ലത്വീഫ്, സുബൈര്‍ മാര, ടി പി മുഹമ്മദ് അനീസ്, യൂനുസ് വടകരമുക്ക്, മുഹമ്മദ് കൂളിയങ്കാല്‍, ഷുക്കൂര്‍ ചെര്‍ക്കള, എസ് എ സഹീദ്, മാഹിന്‍ മുണ്ടക്കൈ, അബ്ദുര്‍ റഹ് മാന്‍ ഹാജി വളപ്പ്, ഖാദര്‍ മൊഗ്രാല്‍, മജീദ് മലബാരി, എ ജി അമീര്‍ ഹാജി, അബൂബക്കര്‍ കണ്ടത്തില്‍, ഹാരിസ് ബാലനടുക്കം, ആമു തായല്‍, സി എ ഇബ്രാഹിം എതിര്‍ത്തോട്, അഹ് മദ് കപ്പണക്കാല്‍, ഖലീല്‍ പടിഞ്ഞാര്‍, യു എ അലി, ഹമീദ് ബദിര, കെ പള്ളിക്കുഞ്ഞി, ആഇശത്ത് താഹിറ, ഫരിദ സക്കീര്‍, ഇബ്രാഹിം മണിയനോടി, കെ പി ഇസ്മാഈല്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, STU unit conferences on January.

Post a Comment