Join Whatsapp Group. Join now!

ഓര്‍മകളുടെ വീണ്ടെടുപ്പ് ഗ്രാമീണ സംസ്‌കൃതികളുടെ തിരിച്ചുവരവിന് സഹായിക്കും: സി വി ബാലകൃഷ്ണന്‍

ഓര്‍മകളുടെ വീണ്ടെടുപ്പ് ഗ്രാമീണ സംസ്‌കൃതികളുടെ വീണ്ടെടുപ്പിന് സഹായിക്കുമെന്ന് സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ Gulf, News, Sharjah, CV Balakrishnan, Sadiq Kavil
ഷാര്‍ജ: (my.kasargodvartha.com 07.11.2017) ഓര്‍മകളുടെ വീണ്ടെടുപ്പ് ഗ്രാമീണ സംസ്‌കൃതികളുടെ വീണ്ടെടുപ്പിന് സഹായിക്കുമെന്ന് സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മാധ്യമപ്രവര്‍ത്തകന്‍ സാദിഖ് കാവിലിന്റെ കാവിലെ പൂക്കള്‍ക്കും കിളികള്‍ക്കും എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തില്‍ പ്രത്യേകിച്ച് വടക്കന്‍ കേരളത്തിലെ കാവുകളും കുളങ്ങും തെയ്യങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ അവയെ സംരക്ഷിക്കുന്നവരാണ് വടക്കന്‍ കേരളക്കാര്‍. ഇല്ലമെന്നും കാവെന്നും എല്ലാ മത വിഭാഗത്തിന്റെ തറവാടുകള്‍ക്കും പേരിടുന്നതു പോലും അതുകൊണ്ടാണ്. എന്നാല്‍ സമകാലികാവസ്ഥയില്‍ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ്. ഓര്‍മകള്‍ക്കും ഓര്‍മക്കുറിപ്പുകള്‍ക്കും പൊയ്‌പോയ നല്ല നാളുകളെ ഓര്‍മിക്കണമെന്ന സാംസ്‌കാരിക ദൗത്യം കൂടി നിര്‍വഹിക്കുന്നു. ഓര്‍മകള്‍ നഷ്ടപ്പെടുന്നതാണ് ഒരു മനുഷ്യന്‍ നേരിടുന്ന ഏറ്റവും ഭയാനകമായ അവസ്ഥയെന്നും കാവിലെ പൂക്കള്‍ക്കും കിളികള്‍ക്കും എന്ന പുസ്തകം ഇത്തരം അവസ്ഥകളെ ചൂണ്ടിക്കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുവ നര്‍ത്തകി ദില്‍നാ ദിനേശ് കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. കവി ഗോപിനാഥ് കോങ്ങാട്ടില്‍ പുസ്തകപരിചയം നടത്തി. പ്രസാധകരായ കൈരളി ബുക്‌സ് പ്രതിനിധി അശോക് കുമാര്‍, കവി രാഗേഷ് വെങ്കിലാട്, ഗായത്രി, സാദിഖ് കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. സാദിഖ് കാവില്‍ രചിച്ച ഖുഷി എന്ന ബാലനോവലിനെ ആസ്പദമാക്കി മോട്ടിവേഷനല്‍ മാന്ത്രികന്‍ നാസര്‍ റഹ് മാന്‍ മാജിക് അവതരിപ്പിച്ചു. ഉണ്ണി കുലുക്കല്ലൂര്‍ ഉപഹാരം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Sharjah, CV Balakrishnan, Sadiq Kavil.

Post a Comment