Join Whatsapp Group. Join now!

റിയാസ് മൗലവി വധം: കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കുക, മൗലവിയുടെ കുടുംബത്തിന് സര്‍ക്കാര്‍തല സഹായം നല്‍കുക, യുവജന കൂട്ടായ്മ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി

പഴയ ചൂരി ജുമാ മസ്ജിദില്‍ വെച്ച് മാര്‍ച്ച് 20 ന് എട്ടു വര്‍ഷത്തിലധികമായി മദ്രസാധ്യാപകനായും Kerala, News, Kasargod, Yuvajana Kootayma, Complaint, Case, Riyas Moulavi murder'; Yuvajana Kootayma complaint lodged to Commission for Minorities.
കാസര്‍കോട്: (my.kasargodvartha.com 21.11.2017) പഴയ ചൂരി ജുമാ മസ്ജിദില്‍ വെച്ച് മാര്‍ച്ച് 20 ന് എട്ടു വര്‍ഷത്തിലധികമായി മദ്രസാധ്യാപകനായും, മുഅദ്ദിനായും സേവനം ചെയ്തു വരികയായിരുന്ന കര്‍ണാടക സ്വദേശി റിയാസ് മൗലവിയെ യാതൊരുവിധ പ്രകോപനവുമില്ലാതെ പള്ളിക്കകത്ത് കയറി കഴുത്തറത്ത് കൊലപ്പെടുത്തി കേസിലെ ഗുഢാലോചന പുറത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി.

മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മദ്യലഹരിയില്‍ കൊലപാതകം നടത്തിയെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. 2007 മുതല്‍ കാസര്‍കോട്ട് നടന്ന കൊലപാതകങ്ങളില്‍ വിചാരണ നടന്ന ഒരു കേസിലും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പ്രതികള്‍ക്കു വേണ്ടി സംസ്ഥാനത്തെ പ്രഗത്ഭരായ അഭിഭാഷകരാണ് കേസ് വാദിക്കാന്‍ എത്തുന്നത്. 2007 മുതല്‍ 2017 വരെ നടന്ന കൊലപാതകങ്ങളെ കുറിച്ചന്വേഷിക്കാന്‍ ജൂഡിഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടല്‍ നടത്തണമെന്നും യുവജന വേദി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Kerala, News, Kasargod, Yuvajana Kootayma, Complaint, Case, Riyas Moulavi murder'; Yuvajana Kootayma complaint lodged to Commission for Minorities.


റിയാസ് മൗലവിയുടെ പിതാവിനും, ഭാര്യക്കും കുട്ടികള്‍ക്കും, ആശ്വാസ സഹായമെത്തിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്നും യുവജന കൂട്ടായ്മ ജനറല്‍ സെക്ട്രറി ഹാരിസ് ബന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. നിവേദക സംഘത്തില്‍ സൈഫുദ്ദീന്‍ കെ. മാക്കോട്, ഖാദര്‍ കരിപ്പൊരി, തബ്ഷീര്‍ എം.എ എന്നിവരുമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Yuvajana Kootayma, Complaint, Case, Riyas Moulavi murder'; Yuvajana Kootayma complaint lodged to Commission for Minorities.

Post a Comment