Kerala

Gulf

Chalanam

Obituary

Video News

ഖാസിയുടെ ദുരൂഹ മരണം: പഴുതുകളടച്ച അന്വേഷണം വേണം- എസ് വൈ എസ്

ചെമ്പരിക്ക: (my.kasargodvartha.com 15/11/2017) പ്രമുഖ മത പണ്ഡിതനും കീഴൂര്‍ - മംഗളൂരു ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ പഴുതുകളടച്ച അന്വേഷണം വേണമെന്ന് എസ് വൈ എസ് ചെമ്പരിക്ക യൂണിറ്റ് സമ്മേളന ഭാഗമായി സംഘടിപ്പിച്ച പൈതൃക സംഗമം ആവശ്യപ്പെട്ടു.

നാളുകള്‍ ഏറെയായിട്ടും ദുരൂഹതകള്‍ വര്‍ധിച്ചു വരുന്നതില്‍ പൈതൃക സംഗമം ഉത്കണ്ഠ രേഖപ്പെടുത്തി. നവംബര്‍ 17 ന് നടക്കുന്ന യൂണിറ്റ് സമ്മേളന ഭാഗമായി സംഘടിപ്പിച്ച പൈതൃക സംഗമം കേരള മുസ്ലിം ജമാഅത്ത് സോണ്‍ വൈസ് പ്രസിഡന്റ് കണ്ണംകുളം മുഹമ്മദ് കുഞ്ഞ് ഹാജി ഉദ്ഘാടനം ചെയ്തു. സി എ ഉസ്മാന്‍ ഹാജി, എ വി ആമു ഹാജി, സി കെ അബ്ദുല്‍ ലത്വീഫ്, സി എം ഇബ്രാഹിം, ഇജാസ് ഹുസൈന്‍ പ്രസംഗിച്ചു.

മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം സി എം അധ്യക്ഷത വഹിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SYS, Religion, CM Abdulla Maulavi, Death.

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive