Kerala

Gulf

Chalanam

Obituary

Video News

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി വാഹന പ്രചരണ ജാഥ ജനുവരിയില്‍

കാസര്‍കോട്: (my.kasargodvartha.com 11.11.2017) സംഘര്‍ഷ രഹിത കേരളം സമാധാന കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ കെ പൊന്നപ്പന്‍ 2018 ജനുവരി നാലു മുതല്‍ 19 വരെ മഞ്ചേശ്വരത്ത് നിന്നും തിരുവനന്തപുരം വരെ വാഹനപ്രചരണജാഥ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


14 ജില്ലകളിലും സഞ്ചരിക്കുന്ന യാത്രയ്ക്ക് സംസ്ഥാനത്ത് 280 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. കേരളത്തിന്റെ യുവതലമുറയെ മുന്നോട്ട് നയിക്കാന്‍ ഒരുമാതൃകയില്ലാത്ത സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കുപ്പായമണിഞ്ഞ നിയമവിരുദ്ധവും മറ്റ് മതങ്ങള്‍ക്ക് ഹാനികരമായ നീക്കങ്ങളിലേര്‍പ്പെടുന്നവരെ കൈകാര്യം ചെയ്യുമ്പോള്‍ ഭരണകൂടം ഉരുക്കുമുഷ്ടി പ്രയോഗിക്കണമെന്ന് പി എസ് പി നിലപാടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

തൊഴില്‍ രംഗത്ത് നോക്കി നിന്നാല്‍ പോലും കൂലി ചോദിക്കുന്ന അനഭിലഷണീയമായ ഒരു ട്രേഡ് യൂണിയന്‍ സംസ്‌കാരം ഉരുത്തിരിയുന്നതില്‍ ആശങ്കയുണ്ടെന്ന് അവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പി എസ് പി സംസ്ഥാന സെക്രട്ടറി കെ കെ പൊന്നപ്പന്‍, ജില്ലാ ചെയര്‍മാന്‍ പി മനോജ്കുമാര്‍, സെക്രട്ടറി ഉല്ലാസ് ചെറുവത്തൂര്‍, സംസ്ഥാന കോഓര്‍ഡിനോറ്റര്‍ അനൂപ് പുതിയേട്ടില്‍, ജാഥാ കോഓര്‍ഡിനേറ്റര്‍ കുഞ്ഞിരാമന്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.

മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണം: പി എസ് പി
കാസര്‍കോട്: കായല്‍ കയ്യേറ്റത്തിന്റെ പേരില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് പി എസ് പി സംസ്ഥാന സെക്രട്ടറി കെ കെ പൊന്നപ്പന്‍ ആവശ്യപ്പെട്ടു. രാജികാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമായ തീരുമാനം പറയാതെ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

അഴമതിക്കാരെ സംരക്ഷിക്കില്ലായെന്ന് പറയുകയും എന്നാല്‍ കലക്ടറുടെ റിപോര്‍ട്ടില്‍ പോലും കയ്യേറ്റമുണ്ടെന്ന് കണ്ടെത്തുകയും ചെയ്ത വ്യക്തിയെ സംരക്ഷിക്കുന്നതിലൂടെ പിണറായി വിജയനും അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണെന്ന് അദ്ദേഹം കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Praja Socialist Party, PSP, Press Meet, Yathra.

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive