Join Whatsapp Group. Join now!

പ്ലാസ്റ്റിക് മാലിന്യ ശേഖരണ പദ്ധതി; സഞ്ചികള്‍ വിതരണം ചെയ്തു, മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയ്ക്ക് കൈമാറി

കാസര്‍കോട് നഗരസഭയിലെ 23-ാം വാര്‍ഡ് പള്ളിക്കാലില്‍ നടത്തിവരുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. വാര്‍ഡിലെ മുഴുവന്‍ വീടുകളില്‍ നിന്നും പ്ലാ Kerala, News, Plastic waste collecting project in Pallikkal
പള്ളിക്കാല്‍: (my.kasargodvartha.com 05.11.2017) കാസര്‍കോട് നഗരസഭയിലെ 23-ാം വാര്‍ഡ് പള്ളിക്കാലില്‍ നടത്തിവരുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. വാര്‍ഡിലെ മുഴുവന്‍ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാസത്തില്‍ ഒരു തവണ നേരിട്ട് ശേഖരിക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഉണക്കി വെച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതിന് പ്രത്യേകമായിട്ടുള്ള സഞ്ചികള്‍ ഘട്ടം ഘട്ടമായി വിതരണം ചെയ്തു വരികയാണ്.

ആദ്യഘട്ടത്തില്‍ 32 വീടുകളിലേക്കാണ് സഞ്ചി വിതരണം ചെയ്തത്. മൂന്നു തവണകളിലായി മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭക്ക് കൈമാറി. രണ്ടാം ഘട്ടത്തില്‍ 35 വീടുകളിലേക്ക് സഞ്ചി വിതരണം നടത്തി. കാസര്‍കോട് നഗരസഭയില്‍ ഇത്തരം പരിപാടി നടത്തുന്ന ആദ്യത്തെ വാര്‍ഡാണ് പള്ളിക്കാല്‍. ഈ പദ്ധതിയുടെ മൂന്നാം ഘട്ടം അടുത്ത മാസം നടക്കും. ഹരിത കേരളം പരിപാടിയുടെ ഭാഗമായി നഗരസഭ നടപ്പിലാക്കി വരുന്ന പ്ലാസ്റ്റിക് നിയന്ത്രണ പരിപാടിക്ക് പള്ളിക്കാല്‍ വാര്‍ഡിലെ ജനങ്ങള്‍ പൂര്‍ണ പിന്തുണയാണ് നല്‍കി വരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Plastic waste collecting project in Pallikkal

Post a Comment